ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
text_fieldsജലാലുദീൻ
ചവറ: പതിമൂന്നുകാരനോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതി പൊലീസ് പിടിയിലായി. ചവറ വടുതല, കാട്ടിൽ പുത്തൻവീട്ടിൽ ജലീൽ എന്ന ജലാലുദീൻ (32) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. പെറ്റ് ഷോപ് നടത്തിയിരുന്ന പ്രതി വളർത്തുമൃഗങ്ങളെ വാങ്ങാനായി വീട്ടിലെത്തിയ കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പ്രതിക്കെതിരെ നാട്ടുകാർ പരാതി അറിയിച്ചതോടെ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയാ യിരുന്നു. ചവറ എസ്.ഐ മദനന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ഉഷ, അനിൽ, സജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.