മധ്യവയസ്കനെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsചവറ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിൽ മധ്യവയസ്കനെ ആക്രമിച്ച പ്രതി പൊലീസ് പിടിയിലായി.
അരിനല്ലൂർ കൊല്ലചേഴത്ത് ലക്ഷംവീട് കോളനിയിൽ രജിത്ത് (39) ആണ് ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. തേവലക്കര സ്വദേശിയായ ഉണ്ണിക്കൃഷ്ണപിള്ളയിൽനിന്ന് പ്രതി പണം കടം വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ച വിരോധത്തിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി 10 ഓടെ ഉണ്ണിക്കൃഷ്ണപിള്ള താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ പ്രതി ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ഇറങ്ങിയ ഉണ്ണിക്കൃഷ്ണപിള്ളയെ കൈയിൽ കരുതിയിരുന്ന മരക്കഷണം ഉപയോഗിച്ച് പ്രതി മർദിച്ച് പരിക്കേൽപ്പിച്ചു. ഉണ്ണിക്കൃഷ്ണപിള്ളയുടെ തലയോട്ടിക്ക് പൊട്ടലും വിരലുകൾക്ക് പരിക്കും സംഭവിച്ചിട്ടുണ്ട്. ചവറ തെക്കുംഭാഗം പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.