ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ
text_fieldsചവറ: കൊറ്റംകുളങ്ങര ദേവീക്ഷേത്ര വിഗ്രഹത്തിന് മുന്നിലെ തൂക്കുവിളക്ക് മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ചവറ പൊലീസ്. കരുനാഗപ്പള്ളി കല്ലേലി ഭാഗം മാളിയേക്കൽ ജംഗ്ഷനിൽ പുലിത്തറ വടക്കതിൽ അനിൽകുമാറാണ് (55) പിടിയിലായത്.
കഴിഞ്ഞദിവസം വെളുപ്പിന് രണ്ടോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം ഭാരവാഹികൾ പൊലീസിനെ അറിയിച്ചത്. സി.സി.ടി.വിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച പൊലീസ് ഡോഗ്സ്കോഡിന്‍റെ സഹായത്തോടെ ദ്രുതഗതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് അടുത്തുള്ള ആക്രിക്കടയിൽ മോഷണ സാധനങ്ങൾ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.ആര്‍. ബിജു, സബ് ഇൻസ്പെക്ടർ അനീഷ്, എസ്.സി.പി.ഒ രഞ്ജിത്, അനിൽ, മനീഷ്, സി.പി.ഒ സുജിത്ത് വൈശാഖൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.