നിയന്ത്രണം വിട്ട കാർ ക്ഷേത്രമതിൽ തകർത്തു
text_fieldsചവറ നല്ലേഴ്ത്തുമുക്കിൽ ശ്രീഅരത്തകണ്ഠ ശാസ്താക്ഷേത്രത്തിെൻറ മതിലിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയുണ്ടായ
അപകടം
ചവറ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ക്ഷേത്രദർശനത്തിനെത്തിയ യുവതിക്ക് പരിക്കേറ്റു. ചവറ നല്ലേഴുത്ത്മുക്ക് ശ്രീ അരത്തകണ്ഠ ശാസ്താക്ഷേത്രത്തിെൻറ മതിലിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. ഞായറാഴ്ച രാവിലെ പത്തരക്കായിരുന്നു അപകടം.
പാലക്കാട് നിന്ന് കൊല്ലത്തേക്ക് വന്ന മയ്യനാട് ജേക്കബിൽ ജേക്കബ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. പാലക്കാട് വൈദ്യുതിവകുപ്പ് ജീവനക്കാരനാണ് ജേക്കബ്.
ചവറ ഭാഗത്തുനിന്ന് വന്ന ബൈക്ക് നല്ലേഴുത്ത് മുക്കിൽ തിരിയവേ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറുകളിൽ ഇടിച്ചതിനുശേഷം ക്ഷേത്രമതിലിലേക്ക് ഇടിച്ചുകയറി. ക്ഷേത്രബോർഡും തകർന്നിട്ടുണ്ട്. കാർ അമിത വേഗത്തിലായിരുെന്നന്ന് പൊലീസ് പറഞ്ഞു. ചവറ പൊലീസ് കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.