ഓട്ടോയിൽ കാറിടിച്ചു; അഞ്ച് ദിവസം പ്രായമായ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsചവറ: ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയിൽ കാറിടിച്ചു. അഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി പത്തരയോടെ ദേശീയപാതയിൽ കെ.എം.എം.എൽ സ്പോഞ്ച് കമ്പനിക്ക് സമീപമായിരുന്നു അപകടം. ചവറ കൊറ്റംകുളങ്ങര സ്വദേശിനിയായ രേവതിയും മാതാവും ഒരുമിച്ച് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂർ സ്വദേശികളായ നാല് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് മുൻവശം തകർന്നിട്ടുണ്ട്. പ്രസവശേഷം വീട്ടിലെത്തിയ രേവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടർന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടം.
അപകടത്തിൽ രേവതിയുടെ കാൽ ഒടിഞ്ഞതിനെതുടർന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. ചവറ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.