മൂന്നുപേരെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് അഗ്നിരക്ഷാസേന
text_fieldsചവറ: മരണത്തെ മുഖാമുഖം കണ്ട സ്ത്രീകളുള്‍പ്പെടെയുള്ള മൂന്നുപേരെ അടുത്തടുത്ത ദിവസങ്ങളില്‍ രക്ഷപ്പെടുത്തി ചവറ അഗ്നിരക്ഷാസേന ജീവിതത്തിലേക്കു കൊണ്ടുവന്നു.തേവലക്കരയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ഓര്‍ത്തഡോക്സ് പള്ളിക്കു സമീപം 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ യുവതി വീണതറിഞ്ഞ് അഗ്നിരക്ഷാസേനാ പ്രവര്‍ത്തകരെത്തി. ഫയര്‍ ഓഫിസര്‍ രതീഷ് വലയുടെ സഹായത്തോടെ കിണറ്റിലിറങ്ങി യുവതിയെ മുകളിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളി മുക്കുംപുഴ സ്കൂളിനു സമീപം 15 അടി താഴ്ചയുള്ള കിണറ്റില്‍ യുവാവും വീണു. ഇവിടെയും സേനയെത്തി യുവാവിനെ രക്ഷിച്ചു.ബുധനാഴ്ച മൈനാഗപ്പള്ളിയില്‍ കിണറ്റില്‍ വീണ വയോധികയെയും ഇത്തരത്തില്‍ രക്ഷപ്പെടുത്തി. സ്റ്റേഷന് ഓഫിസര്‍ സി. സജികുമാറിെൻറ നേതൃത്വത്തില്‍ ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ എസ്. ഷാജി, ഓഫിസര്‍മാരായ അരുണ്‍കുമാര്‍, ആര്. രതീഷ്കുമാര്‍, എം. കിഷോര്‍, പ്രേംകുമാര്‍, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെമിം, കെ.ആര്. രാജേഷ്, യു.എല്‍. ഉല്ലാസ്, ബി. സൈനി, അനില്‍ റോയി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കിണറ്റിൽ ഇറങ്ങി ആത്മഹത്യഭീഷണി; ഫയർഫോഴ്സ് കരകയറ്റി
കരുനാഗപ്പള്ളി: കിണറ്റിൽ ഇറങ്ങി ആത്മഹത്യഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോസ് സംഘമെത്തി കരക്കെത്തിച്ചു. ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി രാജേഷാണ് സ്വന്തം വീട്ടിലെ കിണറ്റിൽ ഇറങ്ങിനിന്ന് ആത്മഹത്യഭീഷണി മുഴക്കിയത്. ഫയർഫോഴ്സ് എത്തി യുവാവിനെ കരെക്കത്തിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.