പഞ്ചായത്ത് ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം; രണ്ടുപേർ കൂടി പിടിയിൽ
text_fieldsചവറ: ബൈക്കുകൾ തമ്മിൽ തട്ടിയ വിരോധത്തിൽ പഞ്ചായത്ത് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന രണ്ടുപേർ കൂടി മുംബൈയിൽനിന്ന് ചവറ പൊലീസിന്റെ പിടിയിലായി. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തേവലക്കര പാലക്കൽ പ്രവീൺ ഭവനിൽ മുള്ളൻ പ്രവീൺ എന്ന പ്രവീൺ (31), തേവലക്കര പാലക്കൽ കലുങ്കുകണ്ടത്തിൽ ജയറാം (23) എന്നിവരാണ് മുംബൈയിൽ നിന്നും പിടിയിലായത്. പന്മന മേക്കാട് സെന്റ് ആന്റണീസ് ഡെയ്ലിൽ അഗസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
പ്രതികൾ മുംബൈയിൽ ഒളിച്ച് താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ചവറ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ രജീഷ്, രതീഷ്, അനിൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.