രക്ഷാപ്രവര്‍ത്തനത്തിനിടെ മോഷണം; നൗഫറിന് നഷ്ടപ്പെട്ട പണം പകരം നല്കി ചങ്ങാതിക്കൂട്ടം
text_fieldsചവറ അഗ്നിരക്ഷാ നിലയത്തിലെത്തിയ തെങ്ങമം ചങ്ങാതിക്കൂട്ടം വെല്‍ഫെയര്‍ അസോസിയേഷന് പ്രവർത്തകർ ഉദ്യോഗസ്ഥന് നൗഫറിനെ ആദരിക്കുന്നു
ചവറ: രക്ഷാപ്രവര്ത്തകെൻറ കാറില്‍നിന്ന് നഷ്ടപ്പെട്ട പണത്തിന് പകരം പണം നല്കി ചങ്ങാതിക്കൂട്ടം. കഴിഞ്ഞ ആഴ്ച കുളത്തില്‍ വീണ കാറില്‍നിന്ന് സാഹസികമായി മാതാവിനെയും മകനെയും രക്ഷപ്പെടുത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് നൗഫറിന് രക്ഷാപ്രവര്ത്തനിത്തിനിടെ കാറില്‍ വെച്ച് 5000 രൂപയും വിലപിടിച്ച രേഖകളും മോഷണം പോയിരുന്നു.
ഇതറിഞ്ഞ കൊല്ലം തെങ്ങമം കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ചങ്ങാതിക്കൂട്ടം വെല്‍ഫെയര്‍ അസോസിയേഷനാണ് ആശ്വാസമായി നഷ്ടപ്പെട്ട പണത്തിനു പകരം ചങ്ങാതിക്കൂട്ടം ശേഖരിച്ച തുക നൗഫറിന് കൈമാറിയത്. ചവറ അഗ്നിരക്ഷാസേന കേന്ദ്രത്തിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നൗഫറിനൊപ്പം കുളത്തിലിറങ്ങിയ സഹപ്രവര്‍ത്തകനായ മിഥുന്, പ്രദേശവാസിയായ സന്ദീപ് എന്നിവരെ ആദരിക്കുകയും ചെയ്തു. സ്റ്റേഷന് ഓഫിസര്‍ സക്കറിയ അഹമദ്കുട്ടിയുടെ സാന്നിധ്യത്തില്‍ തുക കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.