'പിരിവ് നൽകിയില്ലെങ്കിൽ കൊടി കുത്തും' സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി
text_fieldsചവറ: രക്തസാക്ഷി മണ്ഡപത്തിനും ക്ഷേത്രത്തിനും പിരിവ് കൊടുക്കാത്ത വിദേശസംരംഭകെൻറ സ്ഥലത്ത് കൊടികുത്തുമെന്ന് സി.പി.എം നേതാവിെൻറ ഭീഷണിയെന്ന് ആക്ഷേപം. സി.പി.എം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ മൈനാഗപ്പള്ളി, കോവൂർ മായാവിലാസത്തിൽ ഷഹി വിജയനും ഭാര്യ ഷൈനിയും മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പരാതി നൽകി. ശ്രീകുമാർ രക്തസാക്ഷി സ്മാരകത്തിനും നേതാവ് ഭാരവാഹിയായ ക്ഷേത്രത്തിനും പിരിവ് നല്കാത്തതിെൻറ പേരിലാണ് ഭീഷണിയെന്നാണ് ആക്ഷേപം. 14 വർഷമായി അമേരിക്കയിലെ ടെക്സസിൽ താമസിക്കുന്ന ഷഹി വിജയൻ പത്ത് കോടിയിലധികം ചെലവഴിച്ച് ചവറ മുഖംമൂടി മുക്കിലെ 75 സെൻറ് സ്ഥലത്താണ് കൺവെൻഷൻ സെൻറർ നിർമിക്കുന്നത്. കെ.എഫ്.സിയില് നിന്നും യു.എസിലെ ബാങ്കുകളിൽ നിന്നുമെടുത്ത വായ്പയും മറ്റും ചേർത്താണ് സെൻറർ പണിയുന്നത്.
പണി തുടങ്ങും മുമ്പ് സംരംഭത്തിന് പിന്തുണ അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന മറുപടിയും അദ്ദേഹം നൽകിയിരുെന്നന്ന് ഷഹി അറിയിച്ചു. ഇതിനിടെയാണ് കൺവെൻഷൻ സെൻററിനോട് ചേർന്ന തരം മാറ്റാൻ അപേക്ഷ നൽകിയ ഭൂമിയിൽ കൊടികുത്തുമെന്ന നേതാവിെൻറ ഭീഷണി ഉണ്ടായത്. പുറത്തുവന്ന ടെലിഫോൺ സംഭാഷണത്തിൽ, രക്തസാക്ഷി മണ്ഡപത്തിനായി 10,000 രൂപ ചോദിച്ചിട്ടും നൽകിയില്ലെന്നും താൻ ഭാരവാഹിയായ അമ്പലത്തിന് 15,000 രൂപ ചോദിച്ചത് നൽകിയില്ലെന്നുമുള്ള പരാതിയാണ് ബ്രാഞ്ച് സെക്രട്ടറി ഉന്നയിക്കുന്നത്. വില്ലേജ് ഓഫിസർ, തഹസിൽദാർ, കൃഷി ഓഫിസർ എന്നിവരെയും കൂട്ടി എത്തി കൊടി നാട്ടുമെന്നും ജില്ല കമ്മിറ്റി പറഞ്ഞാൽ പോലും കേൾക്കില്ലെന്നും കൂട്ടിച്ചേർത്തു. ഷഹിയുടെ സഹോദരെൻറ മകൻ അഖിലിനോടാണ് നേതാവ് ഭീഷണി മുഴക്കിയത്. ഭൂമി തരം മാറ്റത്തിന് കൈക്കൂലി ചോദിച്ചെന്നും ആക്ഷേപമുണ്ട്. ഡേറ്റ ബാങ്കിൽ നിന്നൊഴിവാക്കാൻ നിയമാനുസൃതം അപേക്ഷിച്ചിട്ടും നടപടിയെടുത്തില്ലെന്നും ഷഹി പരാതിപ്പെടുന്നു.
എന്നാൽ ആരോപണങ്ങൾ ബ്രാഞ്ച് സെക്രട്ടറി ബിജു നിഷേധിച്ചു. രക്തസാക്ഷി മണ്ഡപ നിർമാണത്തിന് പണം ഇങ്ങോട്ട് വാഗ്ദാനം ചെയ്യുകയായിരുന്നു. കൺവെൻഷൻ സെൻറർ നിർമാണസ്ഥലത്ത് വയൽ നികത്തുന്നതായി ഉയർന്ന പരാതിയിലാണ് ഇടപെട്ടത്. നിയമാനുസൃതമല്ലാതെ നികത്താൻ അനുവദിക്കില്ലെന്നും ബിജു പറയുന്നു.ബിജു സത്യസന്ധനായ പാർട്ടി പ്രവർത്തകനാണെന്നും ജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് ഈ പ്രവാസിയെയും സമീപിച്ചതെന്നും സി.പി.എം ചവറ ഏരിയ സെക്രട്ടറി ടി. മനോഹരൻ പറഞ്ഞു. വയൽ നികത്തുന്നതിന് പാർട്ടി എതിരാണ്. കൺവെൻഷൻ സെൻററിനോട് ചേർന്ന വയൽ നികത്തൽ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തേവലക്കര വില്ലേജിൽ ഉൾപ്പെട്ട 26 സെൻറ് വസ്തു മൂന്ന് സർവേ നമ്പറുകളിലാണുള്ളത്. രണ്ടെണ്ണം േഡറ്റബാങ്കിൽ ഉൾപ്പെട്ടതാണ്. ഇവിടെ മണ്ണെടുപ്പ് തടഞ്ഞിട്ടുണ്ട്. വസ്തു തരംതിരിക്കൽ തീരുമാനം കൃഷി ഓഫിസറിൽ നിക്ഷിപ്തമാണെന്ന് വില്ലേജ് ഓഫിസറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.