യുവാവിനെ ആക്രമിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ
text_fieldsചവറ: പുതുവർഷത്തലേന്ന് അർധരാത്രി പടക്കം പൊട്ടിച്ച് ശല്യമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ ആക്രമിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. നീണ്ടകര പുത്തൻതുറ മുല്ലശ്ശേരിൽ അഖിൽ (23, ഉണ്ണി), പുത്തൻതുറ സുന്ദരശ്ശേരിൽ ആനന്ദൻ അശോകൻ (20), പുത്തൻതുറ കൊള്ളപ്പുറത്ത് അർജുൻ (20, വിഷ്ണു) എന്നിവരാണ് പിടിയിലായത്.
പുതുവർഷരാവിൽ ഇവരടങ്ങിയ സംഘം എ.എം.സി മുക്കിന് പടിഞ്ഞാറുള്ള ക്ഷേത്രത്തിന് സമീപം അർധരാത്രി പടക്കം പൊട്ടിച്ച് സമീപവാസികൾക്ക് ശല്യമുണ്ടാക്കി. സമീപവാസിയായ ശൈലേഷ് കുമാർ ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞതിൽ പ്രകോപിതരായി ആക്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ശൈലേഷ് പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ സുകേഷ്, എ.എസ്.ഐ അഷ്റഫ്, എസ്.സി.പി.ഒമാരായ തമ്പി, ദിനേഷ്, സി.പി.ഒമാരായ രജേഷ്, അനി എന്നവരടങ്ങിയ സംഘമാണ് കരുനാഗപ്പള്ളി ചെറിയഴീക്കലിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.