വല്ലാറ്റിൽ-പുതുശ്ശേരിക്കുളം റോഡിൽ വെള്ളക്കെട്ട്
text_fieldsചവറ: റോഡിലെ വെള്ളക്കെട്ട് മൂലം യാത്രക്കാർ ദുരിതത്തിലായിട്ട് നാളുകളായിട്ടും നടപടിയില്ലെന്ന് പരാതി. പന്മന മിടാപ്പള്ളി വല്ലാറ്റിൽ-പുതുശ്ശേരിക്കുളം റോഡാണ് തകർന്ന് വെള്ളക്കെട്ടായത്. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിച്ച് മാസങ്ങൾ കഴിഞ്ഞതോടെ റോഡിൽ വെള്ളം കെട്ടി നിന്ന് റോഡ് തകർന്നതായി നാട്ടുകാർ പറയുന്നു.
രണ്ടടിയിലേറെ കുഴിയായി മാറിയ റോഡിൽ കാൽനട പോലും അസാധ്യമാണ്. സമീപത്തെ സ്കൂളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തുന്ന വിദ്യാർഥികളും അധ്യാപകരും ദുരിതത്തിലാണ്. സൈക്കിളിൽ പോകുന്ന വിദ്യാർഥികളും കാൽനടയാത്രക്കാരും പതിവായി കുഴിയിൽ തെന്നി വീണ് അപകടത്തിൽപെടുന്നു.
ശക്തമായി പെയ്യുന്ന മഴയിൽ റോഡ് തോടായി മാറുകയും ചെയ്യും. ഓടയുണ്ടെങ്കിലും വെള്ളമൊഴുകി പോകാനുള്ള സൗകര്യമില്ല. വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് നവീകരിക്കുന്നതിനൊപ്പം പുതിയ ഓട കൂടി നിർമിക്കണമെന്ന് അധ്യാപകനായ മുസ്തഫ മുളമൂട്ടിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.