മുഖ്യമന്ത്രി ആകാശവാണി -വി.ഡി. സതീശൻ
text_fieldsഎ.ഐ കാമറ പദ്ധതിയിലെ അഴിമതിക്കെതിരെ കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച
പ്രതിഷേധ ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ ആകാശവാണി പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്നത് മാത്രമേ കേൾക്കുവാൻ സാധിക്കുകയുള്ളു എന്നുള്ളതുപോലെ അഴിമതിയിൽ കുളിച്ച് കേരളത്തിലെ പൊതുസമൂഹവും, പ്രതിപക്ഷവും തെളിവുകൾ സഹിതം ഉന്നയിക്കുമ്പോൾ മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയെ കൊണ്ട് ഇതിനൊക്കെ മറുപടി പറയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എ.ഐ കാമറ പദ്ധതിയിലെ അഴിമതിക്കെതിരെ നടത്തിയ ജനകീയ പ്രതിഷേധ ധർണയുടെ ജില്ലതല ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജന. സെക്രട്ടറി എം.എം. നസീർ, നേതാക്കളായ കെ.സി. രാജൻ, ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, ചിറ്റുമൂല നാസർ, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, പി. ജർമ്മിയാസ്, ഡി. ഗീതാകൃഷ്ണൻ, കൃഷ്ണവേണി ശർമ്മ, എൻ. ഉണ്ണികൃഷ്ണൻ, ജോർജ് ഡി. കാട്ടിൽ, കെ. ബേബിസൺ, ആനന്ദ് ബ്രഹ്മാനന്ദ്, ആർ. രമണൻ, എം നാസർ, യു. വഹീദ, ആർ. രശ്മി എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.