അച്ചന്‍കോവില്‍ സ്കൂളില്‍ അധ്യാപകരെ നിയമിക്കണമെന്ന് ബാലാവകാശ കമീഷന്
text_fieldsകൊല്ലം: അച്ചന്‍കോവില്‍ സ്കൂളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിനായി സര്‍ക്കാറില്‍ ശിപാര്‍ശ സമർപ്പിക്കുമെന്ന് ബാലാവകാശ കമീഷന് അംഗം ജലജ ചന്ദ്രന്. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിനെതിരെ ചികിത്സ നല്കാന് ജില്ലയില്‍ ലഹരിവിമുക്തകേന്ദ്രം വേണമെന്ന ആവശ്യവും ശിപാര്‍ശയില്‍ ഉള്‍പ്പെടുത്തുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല യോഗത്തില്‍ വ്യക്തമാക്കി. കുട്ടികളുടെ അവകാശ സംരക്ഷണ സേവനങ്ങള്‍ നല്കുമ്പോള് വകുപ്പുകൾ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
സ്വകാര്യ ബസുകളില്‍ കുട്ടികള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കുന്നതിനായി കര്‍ശന നിര്‍ദേശം നല്കാന് കലക്ടറോട് ആവശ്യപ്പെട്ടു. കുളത്തൂപ്പുഴ, അച്ചന്‍കോവില്‍ പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരം, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ്, കമ്യൂണിറ്റി അവയര്‍നെസ് പ്രോഗ്രാം തുടങ്ങിയവ കുളത്തൂപ്പുഴ, അച്ചന്‍കോവില്‍ കോളനികളില്‍ നടത്തുന്നതിനായി ജില്ല ശിശുസംരക്ഷണ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. ആര്.ടി.ഇ, ജുവനൈല്‍ജസ്റ്റിസ്, പോക്സോ നിയമങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ബാലാവകാശ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹുസുര്ശിരസ്തദാര് ബി.പി. അനി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.