കുഞ്ഞ് വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ‘തണൽ’
text_fieldsകൊല്ലം: കുട്ടികൾക്കായി അഭയസ്ഥാനമൊരുക്കുകയാണ് ശിശുക്ഷേമ സമിതിയുടെ നൂതന സംരംഭമായ ‘തണല്‍’. കുട്ടികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവർക്ക് തണലിന്റെ 1517 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് വിവരങ്ങള്‍ പറയാം. 24 മണിക്കൂറും സേവനം ലഭിക്കും. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍, ബാലവേല, ബാലഭിക്ഷാടനം, മയക്കുമരുന്നുകളുടെ ഉപയോഗം, ലഹരിപദാർഥങ്ങളുടെ ഉപയോഗം, ഓട്ടിസം, കുട്ടികളില്‍ കണ്ടുവരുന്ന ഭയം, നിരാശ, വെപ്രാളം, വിഷാദരോഗങ്ങള്‍, പഠനത്തില്‍ താൽപര്യമില്ലായ്മ, പെരുമാറ്റരീതിയിലെ അസ്വാഭാവികത, മാനസിക-ശാരീരിക വൈകല്യങ്ങള്‍ എന്നിങ്ങനെ കുട്ടികളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും സന്നദ്ധപ്രവര്‍ത്തകരുടെ അടിയന്തര സഹായം ലഭ്യമാകും.
തെരുവില്‍ അലയുന്ന കുട്ടികള്‍, മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന കുട്ടികള്‍, തട്ടിക്കൊണ്ടുപോകപ്പെടുന്ന കുട്ടികള്‍ എന്നിവരെ കണ്ടെത്തി പുനരധിവസിപ്പിക്കുക, പഠനവൈകല്യമുള്ള കുട്ടികളെയും ഭിന്നശേഷിയുള്ള കുട്ടികളെയും കണ്ടെത്തി പിന്തുണ നല്‍കുക, കലാ- കായിക മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളുമായാണ് ‘തണൽ’ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.