ക്രിസ്മസ്-പുതുവത്സരാഘോഷം: ജാഗ്രത, പരിശോധനകൾ ശക്തം
text_fieldsകൊല്ലം: ക്രിസ്മസ് - പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ വകുപ്പുകള്‍ പരിശോധന ശക്തമാക്കി. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ച് മുതല്‍ പ്രത്യേക ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.
കടകള്‍, വീടുകള്‍, വൈന്‍ ഷോപ്പുകള്‍, വാഹനങ്ങള്‍, ട്രെയിന്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. ജില്ല ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. വിവിധ താലൂക്കുകളെ ഏകോപിപ്പിച്ച് മൂന്ന് സ്ട്രൈക്കിങ് ഫോഴ്സുകള്‍ പ്രവര്‍ത്തന സജ്ജമാണ്. തമിഴ്നാട്- കേരള പൊലീസ് വകുപ്പുകള്‍ സംയുക്തമായി അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ഊർജിതമാക്കി. എക്സൈസ് വകുപ്പിന്റെ ലൈസന്‍സില്ലാതെ വൈനുകള്‍ നിര്‍മിക്കുന്നത് നിയമലംഘനമാണ്. ഇത്തരം അനധികൃത വൈന്‍ നിര്‍മാണത്തിൽ കര്‍ശന നടപടി സ്വീകരിക്കും. തദ്ദേശസ്ഥാപനതലങ്ങളിലെ ഹെല്‍ത്ത് സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന ശക്തമാക്കി. ലഹരിക്കെതിരായ 75 ബോര്‍ഡുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും പ്രത്യേക ശ്രദ്ധ നല്‍കും. പൊലീസ്, എക്സൈസ്, വനം വകുപ്പ് എന്നിവരുമായി ചേര്‍ന്ന് അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കും. ഡോഗ് സ്ക്വാഡ് സേവനം ലഭ്യമാക്കും.
ആഘോഷത്തിന്റെ മറവില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാൻ എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.