സിവിൽ സർവിസ്: കൊല്ലം ജില്ലക്ക് നേട്ടം
text_fieldsകൊല്ലം: സിവിൽ സർവിസ് പരീക്ഷയിൽ ജില്ലക്ക് മികച്ച നേട്ടം. സംസ്ഥാനത്ത് നിന്ന് പട്ടികയിൽ ഇടം പിടിച്ച 37 പേരിൽ എട്ടും ജില്ലയിൽ നിന്നുള്ളവരാണ്.63 -ാം റാങ്ക് നേടി ചവറ സ്വദേശി എസ്. ഗൗതം രാജ് (28) സംസ്ഥാന തലത്തിൽ രണ്ടാമനായി. കഴിഞ്ഞ തവണ 210-ാം റാങ്ക് ലഭിച്ച ഗൗതം നിലവിൽ ഇന്ത്യൻ പൊലീസ് സർവീസിനായി ഹൈദരാബാദിലെ നാഷനൽ പൊലീസ് അക്കാദമയിൽ പരിശീലനത്തിലാണ്.
ഐ.എ.എസ് ആഗ്രഹം തന്റെ അവസാന അവസരത്തിലൂടെ സഫലമാക്കി. കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം നേടിയ ഗൗതം തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനത്തിൽ പങ്കെടുത്തു.
ചവറ മരുന്നൂർ പടിഞ്ഞാറ്റതിൽ സോമരാജൻ പിള്ളയുടെയും സുഷമ ദേവിയുടെയും ഇളയമകനാണ് ഗൗതം. ഭാര്യ പി.പി. അർച്ചന ഇന്ത്യൻ റവന്യു സർവിസിലാണ്. സഹോദരൻ എസ്. അരുൺരാജ് ചാർട്ടേഡ് അക്കൗണ്ടന്റാണ്.
കടപ്പാക്കട കൈലാസിൽ സിബിലു പ്രദീപ് (253-ാം റാങ്ക്), പത്തനാപുരം പിടവൂർ ജോസ് ഭവനത്തിൽ ഫെബിൻ ജോസ് തോമസ് (254), കൊട്ടാരക്കര വെണ്ടാർ മധുശ്രീയിൽ മധുശ്രീ (365), ഓച്ചിറ സൗത്ത് കൊച്ചുപടി പനച്ചപ്പള്ളിൽ അനുപമ ആനന്ദ് (434), തെന്മല ഡി.എഫ്.ഒ ക്വാർട്ടേഴ്സിൽ അഞ്ജിത ഹ്യൂബർട്ട് (553), തലച്ചിറ നബിയ കോട്ടജിൽ നിഹാല കെ. ഷെരീഫ് (706), പള്ളിമുക്ക് വടക്കേവിള ആസിഫ് മൻസിലിൽ ഫാത്തിമ ഹാരിസ് (774) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച ജില്ലയിൽ നിന്നുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.