സിവില്‍ സർവിസ് റാങ്ക് ജേതാവ് ആശിഷ്ദാസ് കോവിഡ് പ്രതിരോധമേഖലയില്‍ സജീവം
text_fieldsCivil Service Rank winner Ashish Das active in covid defense sector
കുന്നിക്കോട്: സിവില്‍ സർവിസ് റാങ്ക് ജേതാവ് ആശിഷ്ദാസ് കോവിഡ് പ്രതിരോധമേഖലയില്‍ സജീവം.ആവണീശ്വരം ഫയര്‍ സ്റ്റേഷനില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആശിഷ് ദാസ് സിവിൽ സർവിസ് പരീക്ഷയിൽ 291 റാങ്ക് നേടി മികച്ച വിജയം നേടിയിരുന്നു.
അടുത്ത ആഴ്ച പരിശീലനത്തിന് പോകാന്‍ തയാറെടുക്കുന്നതിനിടയിലും കൊവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയിലുണ്ട് അശിഷ് ദാസ്. മേയ് മാസം മുതല്‍ എലിക്കാട്ടൂരിലെ ഓഡിറ്റോറിയം ക്വാറൻറീന് സെൻററായിരുന്നു. ഇവിടെയുണ്ടായിരുന്ന വര്‍ക്ക് കോവിഡ് പൊസിറ്റിവായതോടെയാണ് അണുനശീകരണം നടത്തിയത്. ഐ.എ.എസ് എന്ന ആഗ്രഹം രണ്ടാമൂഴത്തിലൂടെയാണ് ആശിഷ് സ്വന്തമാക്കിയത്.
മുഖത്തല സെൻറ് ജൂഡ് നഗർ ആശിഷ് ഭവനിൽ യേശുദാസിെൻറയും റോസമ്മയും മകനാണ് ആശിഷ്. എട്ട് വര്‍ഷമായി കേരള ഫയര്ഫോഴ്സിനൊപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.