കപ്പലണ്ടിയുടെ എരിവ് കുറഞ്ഞു, കൊല്ലം ബീച്ചിൽ കൂട്ടയടി
text_fieldsകൊല്ലം: കപ്പലണ്ടിയുടെ എരിവ് കുറഞ്ഞു എന്ന പേരിൽ തുടങ്ങിയ തർക്കം കൊല്ലം ബീച്ചിൽ കൂട്ടയടിയിലും പൊലീസ് കേസിലും കലാശിച്ചു. കൊല്ലം ബീച്ച് സന്ദർശിക്കാനെത്തിയ കിളിമാനൂർ പള്ളിക്കൽ സ്വദേശികളായ കുടുംബവും കച്ചവടക്കാരും തമ്മിലാണ് തർക്കവും സംഘർഷവുമുണ്ടായത്. ബുധനാഴ്ച വൈകീട്ടാണ് ബീച്ചിൽ ഇരുകൂട്ടരും ഏറ്റുമുട്ടിയത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങിയ സംഘം ബീച്ചിന് സമീപത്തെ കടയിൽ നിന്നും കപ്പലണ്ടി വാങ്ങിയിരുന്നു. തുടർന്ന് കഴിച്ചപ്പോൾ എരിവ് കുറഞ്ഞെന്ന് പറഞ്ഞ് തിരികെ എടുക്കണമെന്ന് സംഘത്തിലെ യുവാവ് പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ കപ്പലണ്ടി തിരികെ വാങ്ങാൻ വയോധികനായ കച്ചവടക്കാരൻ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ യുവാവ് കപ്പലണ്ടി കച്ചവടക്കാരെൻറ മുന്നിൽ െവച്ച് വലിച്ചെറിഞ്ഞു. തുടർന്ന് സമീപത്തെ കച്ചവടക്കാരും ഇടപെട്ടതോടെ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സംഘർഷത്തിൽ പള്ളിക്കൽ സ്വദേശിയായ യുവാവിെൻറ അമ്മക്കും ഐസ്ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘർഷസ്ഥലത്ത് ആളുകൾ തടിച്ചുകൂടി. വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. ഇരുകൂട്ടർക്കും പരാതിയില്ലായിരുന്നു. എന്നാൽ, പൊതുസ്ഥലത്ത് സംഘർഷം ഉണ്ടാക്കിയതിന് െപാലീസ് സ്വമേധയാ കേസെടുത്ത് ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. പിന്നീട് ജാമ്യത്തിൽ വിട്ടു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.