വഴിതർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; സ്ത്രീകളടക്കം നിരവധിപേർക്ക് പരിക്ക്
text_fieldsകൊട്ടാരക്കര: െവണ്ടാറിൽ വഴിതർക്കത്തെത്തുടർന്നുണ്ടായ കൂട്ടത്തല്ലിൽ നിരവധിപേർക്ക് പരിക്ക്. അരീയ്ക്കൽ മൊട്ടക്കുന്നിൽ വീട്ടിൽ ബേബി (65), രേവതി വിലാസത്തിൽ റീന (45) എന്നിവരുടെ വീട്ടുകാർ തമ്മിലാണ് സംഘർഷമുണ്ടായത്. പുത്തൂർ പൊലീസ് എത്തിയാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്തോടെ 24 പേർക്കെതിരെ പൊലീസ് കേസെടുത്തു. മഴവെള്ളം ഒഴുകിപോകാൻ വെട്ടിയ ചാൽ വഴിയാക്കാൻ ശ്രമിച്ചതാണ് കാരണം. സംഘർഷത്തിൽ സ്ത്രീകളടക്കം ഏഴുപേർക്ക് പരിക്കേറ്റു. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴും തമ്മിൽ സംഘർഷമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.