ആര്‍ക്കും പ്രയോജനമില്ലാതെ കളിമണ്‍ സൊസൈറ്റി
text_fieldsപെരിനാട്: പട്ടികജാതി വികസന വകുപ്പ് പെരിനാട്ട് എസ്.സി വിഭാഗത്തിൽപെട്ട കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി രൂപവത്കരിച്ച ഹരിജന്‍ കളിമണ്‍ സൊസൈറ്റി അനാഥമായി കിടക്കുന്നു. ഏകദേശം 25 വര്‍ഷം മുമ്പ് പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ പെരിനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പിന്നിലായാണ് കെട്ടിടം നിര്‍മിച്ചത്.
കളിമണ്‍ ഉപയോഗിച്ച് ശിൽപങ്ങള് നിർമിച്ച് കുട്ടികളുടെ കലാവിരുത് പ്രകടിപ്പിക്കുന്നതിനും ചെറിയ വരുമാനം കൂടി ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. കാലക്രമേണ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നീട് ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതിയുമായി. ഇവിടെ നിർമിച്ചുവെച്ചിരുന്ന ശിൽപങ്ങളും മറ്റും അടിച്ചുതകര്‍ത്ത നിലയിലാണ്. മദ്യപാനവും മറ്റു സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും നിത്യസംഭവമാണ്.
എല്ലാ മുറിയുടെയും വാതിൽ, ജനല്‍ പാളികൾ എന്നിവ സാമൂഹികവിരുദ്ധര്‍ കടത്തിക്കൊണ്ടുപോയി. കെട്ടിടത്തിന്റെ ഉള്‍ഭാഗത്തെ മിക്ക സാധനങ്ങളും കാണാനില്ല. മഴപെയ്താല്‍ കെട്ടിടം പൂര്‍ണമായും ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. അധികാരികള്‍ ഇടപെട്ട് ഇത് പുനരുജീവിപ്പിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.