പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ പാർട് ടൈം സ്വീപ്പർ ഇനി അതേ ഓഫിസിന്റെ അമരക്കാരി
text_fieldsകുന്നിക്കോട്: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ അമരത്തേക്ക് അതേ ഓഫിസിലെ പാർട് ടൈം സ്വീപ്പറായ ആനന്ദവല്ലി. തലവൂര്‍ ഡിവിഷനില്‍നിന്ന് വിജയിച്ച ആനന്ദവല്ലിയെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി സി.പി.എം തീരുമാനിച്ചത്. 10 വര്‍ഷമായി ഇതേ ബ്ലോക്ക് പഞ്ചായത്തിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായിരുന്നു. ദിവസം 200 രൂപ വേതനത്തിനാണ് ആനന്ദവല്ലി ഇവിടെ ജോലി ചെയ്തിരുന്നത്. ഉച്ചവരെയാണു ജോലിയെങ്കിലും കുടുംബശ്രീ ഓഫിസിലെ അധിക ജോലി ഉൾപ്പെടെ ചെയ്തിരുന്നതും ആനന്ദവല്ലിയാണ്.
അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ആനന്ദവല്ലിയും കുടുംബവും. തലവൂര്‍ ഞാറക്കാട് ശ്രീനിലയം വീട്ടില്‍ മോഹനെൻറ ഭാര്യയാണ്. സി.പി.എം തലവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ മോഹനന് പെയിൻറിങ് തൊഴിലാളിയാണ്. സാധാരണ കുടുംബത്തില്‍ ജനിച്ച് ശുചീകരണ ജോലിയില്‍ നിന്ന് പ്രസിഡൻറ് പദവിയിലേക്കെത്തുമ്പോള്‍ പത്തനാപുരത്തിനും അഭിമാനനിമിഷമാണിത്.
പട്ടികജാതി ജനറല്‍ സീറ്റില്‍ മത്സരിച്ച് 654 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ആനന്ദവല്ലി വിജയിച്ചത്. ബി.എസ്സി വിദ്യാർഥി മിഥുന് മോഹനും പ്ലസ് ടു വിദ്യാർഥി കാര്‍ത്തിക്കും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.