കലക്ടര്‍ ഇടപെട്ടു, 40 നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷൻ
text_fieldsകൊല്ലം: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി 40 ടി.വികൾ കലക്ടര്‍ ബി. അബ്ദുല്‍ നാസറിെൻറ ഇടപെടലിൽ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമി ലാബ്സ് ചെയര്‍മാനും കൊല്ലം സ്വദേശിയുമായ ഡോ. മുഹമ്മദ് മജീദാണ് 25 ടി.വികള്‍ സംഭാവന ചെയ്തത്.
ഹൈദരാബാദില്‍ താമസമാക്കിയ കൊല്ലം സ്വദേശിനി ശശിപ്രഭ മാണിക്യറാവു 15 ടി.വികൾ നല്കി. മേഘാലയ ഡി.ജി.പി യുടെ ഭാര്യാമാതാവാണ് ശശിപ്രഭ.
ജില്ലയിലെ ആദിവാസി മേഖലയിലെ സെറ്റില്മെൻറുകളിലേക്ക് രണ്ട് ടി. വിയും പട്ടികജാതി കുടുംബങ്ങളിലേക്ക് 13 ടി.വിയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മറ്റുള്ള മേഖലയിലേക്ക് 25 ടി.വിയും നല്‍കുമെന്ന് കലക് ടര്‍ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകനായ വാറൂൽ ജാഫര്‍ മുഖേനയാണ് കലക്ടര്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.