വിവാദത്തിലായ അര്‍പ്പിത സ്നേഹാലയ കേന്ദ്രം അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
text_fieldsഅഞ്ചല്‍: അഞ്ചല്‍ പനയഞ്ചേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അര്‍പ്പിത സ്നേഹാലയത്തിലെ അന്തേവാസിയെ നടത്തിപ്പുകാരന് മര്‍ദിച്ച സംഭവത്തില്‍ അര്‍പ്പിത സ്നേഹാലയം അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു. റവന്യൂ അധികൃതര്‍ക്കാണ് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. സ്നേഹാലയത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനും നിര്‍ദേശം നല്കി.
ഉത്തരവിെൻറ പകര്‍പ്പ് ആശ്രയകേന്ദ്രം സെക്രട്ടറി ടി. സജീവന് കൈമാറി. വയോധികയായ അഗതിയെ സ്ഥാപനത്തിെൻറ ചെയര്മാന് മര്‍ദിക്കുകയും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നതിെൻറ വിഡിയോ സ്ഥാപനത്തിലെ ജീവനക്കാരന് സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളും വഴി പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസ് സ്ഥാപനത്തിെൻറ ചെയര്മാന് ടി. സജീവനെതിരെ കേസെടുത്തിരുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും പൊലീസും സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക നീതി വകുപ്പ് ജില്ല മേധാവി കെ.കെ. ഉഷ, റൂറല്‍ എസ്.പി കെ.ബി. രവി, വനിതാ കമീഷന് അംഗങ്ങളായ ഡോ. എം.എസ്. താര, ഷാഹിദ കമാല്‍, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍ മുതലായവര്‍ ആശ്രയകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സ്ഥാപന നടത്തിപ്പില്‍ നിരവധി ക്രമക്കേടുകളുള്ളതായി കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നടപടിയായത്. സ്ഥാപനത്തിന് രജിസ്ട്രേഷനോ ലൈസൻസോ ഇല്ലെന്നും അന്തേവാസികളുടെ വിവരങ്ങൾ രേഖാമൂലം സൂക്ഷിച്ചിരുന്നില്ലെന്നും കണ്ടെത്തി. രജിസ്ട്രേഷനായി സാമൂഹികനീതി വകുപ്പില്‍ അപേക്ഷ പോലും നല്‍കിയിരുന്നില്ല. സ്ഥാപനത്തില്‍ മുന്‍കാലങ്ങളിലും മര്‍ദനവും ദൂരൂഹമരണങ്ങളും നടന്നിട്ടുണ്ടെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.