കലക്ടറേറ്റ് സ്ഫോടനം; ബേസ് മൂവ്മെന്റിൽ നിർബന്ധിച്ച് ചേർത്തെന്ന് മാപ്പുസാക്ഷി
text_fieldsകൊല്ലം: ബേസ് മൂവ്മെന്റ് എന്ന തീവ്രവാദ സംഘടനയിൽ അംഗമായിരുന്നെന്നും നിർബന്ധിച്ച് അതിൽ ചേർക്കുകയായിരുന്നെന്നും കേസിൽ മാപ്പുസാക്ഷിയാക്കിയ തമിഴ്നാട് സ്വദേശി മൊഴി നൽകി. ജില്ല കോടതിയിൽ നടക്കുന്ന കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസ് വിചാരണയിൽ കേസിൽ എല്ലാ പ്രതികളുടെയും പങ്ക് വെളിപ്പെടുത്തുന്ന മൊഴിയാണ് ഇയാൾ നൽകിയത്.
രണ്ടാം പ്രതിയാണ് ബോംബുവെച്ചതെന്നും മൂന്നാം പ്രതിയാണ് സാധനങ്ങൾ നൽകിയതെന്നും മൊഴി നൽകി. നാലാം പ്രതിയാണ് സാമ്പത്തിക സഹായം നൽകിയത്.
മലപ്പുറം, മൈസൂരൂ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കും ഇയാൾ മൊഴി നൽകി. ബോംബ് വെക്കുമെന്ന ഭീഷണി സന്ദേശം ബി.ജെ.പി നേതാവിന്റെ മൊബൈലിലേക്ക് അയച്ചതിന്റെ സ്ഥിരീകരണത്തിനായി ടെലികോം കമ്പനിയായ ടാറ്റ ഡോകോമയുടെ ഉദ്യോഗസ്ഥനെയും തിങ്കളാഴ്ച വിസ്തരിച്ചു.
എൻ.ഐ.എ ഉദ്യോഗസ്ഥരായ അഞ്ചുപേർ, ചിറ്റൂർ, നെല്ലൂർ, മലപ്പുറം പൊലീസ് സ്റ്റേഷനുകളിലെ എസ്.ഐമാർ എന്നിവരടക്കമുള്ളവർ ഇനി വിസ്തരിക്കാനുള്ളവരുടെ പട്ടികയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആർ. സേതുനാഥ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.