ഭർതൃവീട്ടിൽ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് പരാതി
text_fieldsകൊല്ലം: ഭർത്താവും ഭർതൃവീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന് യുവതിയുടെ പരാതി. പത്തനാപുരം പിറവന്തൂര്‍ എലിക്കാട്ടൂര്‍ പുന്നാറ വീട്ടില്‍ അരുണ്‍ വി. തോമസിനും മാതാപിതാക്കൾക്കുമെതിരെയാണ് പുനലൂർ സ്വദേശിനിയായ യുവതിയുടെ പരാതി.കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 ന് ആയിരുന്നു വിവാഹം. രണ്ട് മാസത്തോളം ജീവിതം മുന്നോട്ട് പോയെങ്കിലും പിന്നീട് ഭര്‍ത്താവിെൻറ മാതാവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കാൻ തുടങ്ങിയെന്ന് യുവതി പറഞ്ഞു. ഭര്‍ത്താവും ക്രൂരമായി ആക്രമിക്കുമെന്നും വീട്ടില്‍ നരകയാതന അനുഭവിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു. യുവതി നേരിയ മാനസിക വൈകല്യവും ഭര്‍ത്താവ് ശാരീരിക വൈകല്യവും ഉള്ളവരാണെന്നും ഇരുവരും അറിഞ്ഞാണ് വിവാഹം നടത്തിയതെന്നും യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു.
യുവാവിെൻറ മാനസികപ്രശ്നം ഉള്ളത് മറച്ചുവെച്ചുവെന്നും ഇവർ പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃദുസമീപനം സ്വീകരിക്കുകയാണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. കേസ് മധ്യസ്ഥത വഴി ഒത്തുതീര്‍പ്പിന് ശ്രമിെച്ചങ്കിലും നടന്നില്ല. കോടതി നടപടികൾ നടന്നുവരെവ പ്രതികളുടെ ആളുകള്‍ നേരിയ മാനസിക വൈകല്യമുള്ള പരാതിക്കാരിയെ വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ഭീഷണിയും സമ്മർദവും ചെലുത്തുന്നതായും മാതാപിതാക്കൾ പറഞ്ഞു. വിഷയത്തിൽ വനിത കമീഷനും ഉന്നത പൊലീസ് അധികൃതർക്കും പരാതി നൽകുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.