അവിശ്വാസം പാസായി; കോൺഗ്രസ്-ബി.ജെ.പി പിന്തുണയോടെ പ്രസിഡൻറായ സ്വതന്ത്ര രാജിവെച്ചു
text_fieldsകുണ്ടറ: ഇളമ്പള്ളൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിെനത്തുടർന്ന് കോൺഗ്രസ്-ബി.ജെ.പി പിന്തുണയോടെ പ്രസിഡൻറായ സ്വതന്ത്ര അംഗം ആമിന ഷെറീഫ് രാജിെവച്ചു. ആലുംമൂട് പതിനഞ്ചാം വാർഡ് ബി.ജെ.പി അംഗം ശ്രീധരൻ വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. നാടകീയരംഗങ്ങളാണ് പഞ്ചായത്ത് ഹാളിൽ ഉണ്ടായത്. ഒരു വോട്ടിെൻറ ഭൂരിപക്ഷത്തിൽ ആയിരുന്നു കോൺഗ്രസ്, ബി.ജെ.പി പിന്തുണയോടെ ആമിന ഷെരീഫ് പ്രസിഡൻറായത്. വിപ്പ് ലംഘിച്ചുള്ള പ്രമേയം ചർച്ചക്ക് എടുക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധിച്ചു. പ്രമേയ അവതരണത്തിനുള്ള നോട്ടീസ് ലഭിച്ചില്ലെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങളും ബഹളമുണ്ടാക്കി.എൽ.ഡി.എഫ് 10, ബി.ജെ.പി -ആറ്, കോൺഗ്രസ് -നാല്, ഒരു സ്വതന്ത്ര എന്നിങ്ങനെയായിരുന്നു നേരേത്ത കക്ഷിനില. ഭരണസമിതി വീണെങ്കിലും കൂറുമാറിയ അംഗം അയോഗ്യനാകും. പണം വാങ്ങിയാണ് ശ്രീധരൻ കൂറുമാറിയത് എന്ന് ബി.ജെ.പി ആരോപിച്ചു.
ശ്രീധരനെ നാലുദിവസമായി കാണാനില്ലായിരുന്നു. സി.പി.എം ഒളിവിൽ പാർപ്പിക്കുക ആയിരുെന്നന്നാണ് ബി.ജെ.പി ആക്ഷേപം. രാവിലെ ശ്രീധരൻ ആംബുലൻസിലാണ് പഞ്ചായത്തിലേക്ക് എത്തിയത്. കൂറുമാറുമെന്ന് ഉറപ്പായതോടെ ബി.ജെ.പി പ്രവർത്തകർ ശ്രീധരനെ പഞ്ചായത്ത് ഓഫിസിനുമുന്നിൽ തടഞ്ഞു.പൊലീസ് സംരക്ഷണയിലാണ് അംഗം മുകൾനിലയിലെ പഞ്ചായത്ത് ഹാളിൽ എത്തിയത്. ഉന്തിലും തള്ളിലും ശ്രീധരൻ അവശനാവുകയും ചെയ്തു.
ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ശാരീരിക അസ്വസ്ഥത ഉണ്ടെങ്കിൽ അംഗം പറയുമെന്നും അപ്പോൾ ആശുപത്രിയിലെത്തിക്കാമെന്നും ഇടത് അംഗങ്ങൾ പറഞ്ഞു. തുടർന്ന് ഹാളിനുള്ളിലും ബഹളം നടക്കുകയായിരുന്നു. കോൺഗ്രസിെൻറ നാലും ബി.ജെ.പിയുടെ അഞ്ച് അംഗങ്ങളും നിലവിലെ പ്രസിഡൻറും ആവിശ്വാസപ്രേമയാവതരണത്തിൽനിന്ന് വിട്ടുനിന്നു. ഇതോടെ കൂറുമാറിയ ബി.ജെ.പി അംഗത്തെ കൂടെ കൂട്ടി 11 വോട്ടുകളോടെ അവിശ്വാസം പാസായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.