അഴിമതി ആരോപണം: നിലമേൽ പഞ്ചായത്തിൽ വിജിലൻസ് റെയ്ഡ്
text_fieldsകടയ്ക്കൽ: നിലമേൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വിജിലൻസ് റെയ്ഡ് നടത്തി. തിരുവനന്തപുരം വിജിലൻസ് ഹെഡ് ക്വാർട്ടേഴ്സിലെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് റെയ്ഡ് നടത്തിയത്. 65 ലക്ഷം രൂപ ചെലവഴിച്ച് നിലമേൽ ബസ് സ്റ്റാൻഡിൽ നടത്തിയ പ്രവൃത്തികളിൽ അഴിമതി ആരോപിച്ച് ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അരവിന്ദ് പരാതി നൽകിയിരുന്നു. ചെലവഴിച്ച മുഴുവൻ തുകയെക്കുറിച്ച് അന്വേഷണം നടത്തണമെന്നതായിരുന്നു ആവശ്യം. ഇതിനെതുടർന്നായിരുന്നു റെയ്ഡ്. ഒന്നരമണിക്കൂറോളം പരിശോധന നീണ്ടു. രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് സംഘം പറഞ്ഞു.
രാഷ്ട്രീയ വിരോധം തീർക്കാൻ എൽ.ഡി.എഫ് കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നും ബസ് സ്റ്റാൻഡ് നിർമാണം ഉൾപ്പെടെ പഞ്ചായത്ത് നടത്തിയ ഏത് പ്രവൃത്തിയിലും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ഭരണസമിതി അറിയിച്ചു. വാക്സിൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് ഉപരോധസമരം നടത്തിയ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ ജനപ്രതിനിധികളെ ജയിലിലടച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡെന്ന് കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.