നിലാവ് പദ്ധതിയിൽ അഴിമതിയെന്ന്; കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ ഒറ്റയാൾ സമരം
text_fieldsആറ്റിങ്ങൽ: സർക്കാറിന്റെ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് വാർഡിലെ എൽ.ഇ.ഡി ലൈറ്റുകൾ പുനഃസ്ഥാപിക്കണമെന്നും വന്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ആറ്റിങ്ങൽ നഗരസഭ കൗൺസിലർ കെ.ജെ. രവികുമാർ അവനവഞ്ചേരി കെ.എസ്ഇ.ബി ഓഫിസിനു മുന്നില്‍ ഒറ്റയാൾ സമരം നടത്തി.കഴിഞ്ഞ ഓണത്തിന് മുമ്പാണ് കെ.എസ്.ഇ.ബി അവനവഞ്ചേരി സെക്ഷന്റെ കീഴിലുള്ള ആറ്റിങ്ങൽ നഗരസഭയിലെ അമ്പലമുക്ക് വാർഡിൽ നിലവിലെ ലൈറ്റുകൾ മാറ്റി നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്.
ഒരു വർഷത്തെ വാറന്റിയുണ്ടായിരുന്ന ലൈറ്റുകൾക്ക് ഒരാഴ്ച മാത്രമേ ആയുസ്സുണ്ടായുള്ളൂ. ഫ്യൂസായ ലൈറ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപെട്ട് അമ്പലമുക്ക് വാർഡ് കൗൺസിലർ കെ.ജെ. രവികുമാർ നിരവധി തവണ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റിപ്പയര്‍ ചെയ്യുന്നതിനായി എടുത്തുമാറ്റി.എന്നാല്‍, നാളിതുവരെ അവ പുനഃസ്ഥാപിച്ചില്ല. മാസങ്ങളായി പ്രദേശം ഇരുട്ടിലാണ്. എല്‍.ഇ.ഡി ലൈറ്റുകള്‍ ഉടന്‍ തന്നെ പുനഃസ്ഥാപിക്കാമെന്ന് കെ.എസ്.ഇ.ബി എ.ഇയുടെ ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.