Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാജ്യം പൊലീസ്‌...

രാജ്യം പൊലീസ്‌ സ്‌റ്റേറ്റിന് കീഴിൽ, ആർ.എസ്‌.എസ്‌ ശ്രമങ്ങൾക്ക്‌ സർക്കാർ ഒത്താശ -എസ്‌.ആർ.പി

text_fields
bookmark_border
srp
cancel

കൊട്ടാരക്കര: മോദി ഭരണത്തിൽ രാജ്യം 'പൊലീസ്‌ സ്‌റ്റേറ്റി'ന് കീഴിലായെന്ന്‌ സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രൻപിള്ള. എല്ലാം വരുതിയിലാക്കാനുള്ള ആർ.എസ്‌.എസ്‌ ശ്രമങ്ങൾക്ക്‌ സർക്കാർ ഒത്താശ ചെയ്യുന്നുവെന്നും സി.പി.എം കൊല്ലം ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത്‌ ഇന്‍റർനെറ്റ്‌ ഉപയോഗിക്കുന്ന 83 കോടി ജനം മോദി സർക്കാരിന്‍റെ ഏജൻസികളുടെ നീരീക്ഷണത്തിലാണ്‌. എതിർ ശബ്‌ദങ്ങളെ ഭയന്നാണ്‌ കേന്ദ്രസർക്കാർ ഫോൺ ചോർത്തുന്നത്‌. ഒരിക്കലുമില്ലാത്ത വിധം ജനാധിപത്യം കടന്നാക്രമിക്കപ്പെടുന്നു. പാർലമെന്‍റിലെ ചർച്ചകൾപോലും സർക്കാർ ഭയക്കുന്നു. മോദിയുടെ അമിതാധികാര ഭരണത്തിൽ എല്ലാം കോർപറേറ്റുകൾക്ക്​ വേണ്ടിയാണ്‌.

ബാങ്ക്‌, ഇൻഷുറൻസ്‌, ഖനികൾ, പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം സ്വകാര്യവത്​കരിക്കുകയാണ്‌. വിദേശ കോർപറേറ്റുകൾക്കായി രാജ്യം തുറന്നിട്ടു. കോർപറേറ്റുകളുടെ 10 ലക്ഷം കോടിയുടെ കടമാണ്‌ കേന്ദ്രം എഴുതിത്തള്ളിയത്‌. ഒരു വർഷത്തിനുള്ളിൽ എട്ടു ശതമാനം നികുതി ഇളവുചെയ്‌തു. മറുവശത്ത്‌ രാജ്യത്തെ സാധാരണക്കാർ കടുത്ത ദുരിതത്തിലാണ്​ -എസ്‌.ആർ.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s ramachandran pillaRSSCPM
News Summary - country is under 'Police State', government supports RSS agenda says SRP
Next Story