എ.െഎ.വൈ.എഫ് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനും വിമർശനം
text_fieldsകൊല്ലം: എ.ഐ.വൈ.എഫ് ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പൊലീസിനെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്നും ഭൂരിഭാഗം മണ്ഡലം പ്രതിനിധികളും വിമർശിച്ചു.
ആർ.എസ്.എസ് പൊലീസ് സേനയിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നത് ആഭ്യന്തരവകുപ്പ് തിരിച്ചറിയുന്നില്ല. ആർ.എസ്.എസ് ആസ്ഥാനങ്ങളിൽ തയാറാക്കിക്കൊടുക്കുന്ന റിപ്പോർട്ടുകളാണ് ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകുന്നത്. അത് വിശ്വസിച്ച് മുഖ്യമന്ത്രി നിയമസസഭയിൽ പോലും അവതരിപ്പിക്കുന്നത് അപകടകരമാണെന്നും വിമർശമുയർന്നു. വിളക്കുടിയിൽ വർക്ഷോപ് ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിൽ എ.ഐ.വൈ.എഫ് പ്രവർത്തകരെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുയായിരുന്നു. ഇൗ സംഭവത്തിലടക്കം ആഭ്യന്തരവകുപ്പിനെതിരെ സമ്മേളനത്തിൽ കടുത്ത വിമർശനമുയർന്നു.
മതമേലധ്യക്ഷന്മാർ സംഘ്പരിവാറിെൻറ നാവാകരുത് –മഹേഷ് കക്കത്ത്
ചാത്തന്നൂർ: മതമേലധ്യക്ഷന്മാർ സംഘ്പരിവാറിെൻറ നാവാകരുതെന്നും കേരള ജനത മതേതര ദർശനങ്ങളെ എല്ലാക്കാലത്തും മുറുകെ പിടിച്ചിട്ടുള്ളവരാണെന്നും എ.െഎ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്.
എ.ഐ.വൈ.എഫ് ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയ സംഘർഷങ്ങൾ കേരളത്തിലുണ്ടാകാത്തത് കേരള സമൂഹത്തിെൻറ മഹത്തായ ജനധിപത്യ മതേതര ബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ജി.എസ്. ജയലാൽ എം.എൽ.എ സ്വാഗതം പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി, സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ, സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം കെ.ആർ. ചന്ദ്രമോഹൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജി ലാൽ, സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാം കെ. ഡനിയൽ, എ. മന്മഥൻ നായർ, സി.പി. പ്രദീപ്, മഹിളാസംഘം ജില്ല സെക്രട്ടറി വിജയമ്മ ലാലി, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ആർ. മോഹനൻ പിള്ള, എ. അഥിൻ, കെ. വിനോദ്, കെ.വി. പ്രമോദ് എന്നിവർ സംസാരിച്ചു.
ജില്ല പ്രസിഡൻറായി ടി.എസ്. നിധീഷിനേയും സെക്രട്ടറിയായി എസ്. വിനോദ് കുമാറിനെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: എം.ആർ. ശ്രീജിത്ത് ഘോഷ്, വിനീത വിൻസെൻറ്, അർഷാദ്, സന്ദീപ് അർക്കന്നൂർ, രാജേഷ് ചിറ്റുർ (വൈസ് പ്രസി) നോബൽ ബാബു, സുധീർ ഇ.കെ, ആർ. ശരവണൻ, രഞ്ജിത്ത് .ജി, അതുൽ ബി. നാഥ് (ജോ. സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.