Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയപാതയോരത്ത്...

ദേശീയപാതയോരത്ത് മുറിച്ചിട്ട മരങ്ങൾ അപകടം വരുത്തുന്നു

text_fields
bookmark_border
ദേശീയപാതയോരത്ത് മുറിച്ചിട്ട മരങ്ങൾ അപകടം വരുത്തുന്നു
cancel
camera_alt

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​ൻ മു​റി​ച്ച വ​ൻ​മ​ര​ങ്ങ​ളു​ടെ ത​ടി​ക​ൾ കൂട്ടിയിട്ടിരിക്കുന്നു

Listen to this Article

കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പുതിയകാവ് മുതൽ ഹൈസ്കൂൾ ജങ്ഷൻ വരെ മുറിച്ച വൻമരങ്ങളുടെ തടികൾ നീക്കം ചെയ്യാതെ പാതക്കരികിൽ ഇട്ടിരിക്കുന്നത് അപകടത്തിന് കാരണമാകുന്നു. വൻ ശാഖകളുള്ള മരങ്ങൾ വാഹനങ്ങൾക്ക് സുഗമമായി പോകാൻ കഴിയാത്ത രീതിയിൽ റോഡിൽ അലഷ്യമായി ഇട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ രണ്ട് ഓട്ടോകൾ തമ്മിലും ഇരുചക്രവാഹനങ്ങൾ തമ്മിലും ഇടിച്ച് അപകടം ഉണ്ടായിരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിന് തടി സ്ഥലത്ത് നിന്ന് നീക്കാൻ കരുനാഗപ്പള്ളി െപാലീസ് ദേശീയപാത അധികാരികൾക്ക് നിർദേശം നൽകിയെങ്കിലും മരങ്ങൾ ലേലത്തിൽ പിടിച്ച ആളുകൾ നീക്കം ചെയ്യാത്തതാണ് കാരണമെന്ന് ദേശീയപാത അധികൃതർ പറയുന്നു. റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaytreeskollam
News Summary - Cut down trees on the national highway cause danger
Next Story