കടത്തിന് മേൽ കടം; ശബ്ദവും വെളിച്ചവുമില്ലാതെ ഈ ജീവിതങ്ങൾ
text_fieldsകൊല്ലം: സാമ്പത്തികബാധ്യതയെ തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്തു എന്ന് അയൽ ജില്ലയായ തിരുവനന്തപുരത്തുനിന്ന് വാർത്ത വരുേമ്പാൾ ഇവിടെ മനസുരുകി കഴിയുന്നത് ആയിരങ്ങളാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ, ജീവിതത്തിെൻറ താളവും തെളിമയും നഷ്ടപ്പെട്ട അവസ്ഥയിലാണ് ശബ്ദ^വെളിച്ച വിന്യാസ മേഖലയിലെ സ്ഥാപന ഉടമകളും ജീവനക്കാരും.
നാടിെൻറ ആഘോഷ നിമിഷങ്ങൾക്കൊപ്പം ആദ്യാവസാനക്കാരായിരുന്ന അവർ ഇന്ന് മെന്ന അവസ്ഥയിൽ ഒറ്റക്കാണ്. ജില്ലയിൽ മാത്രം ചെറുതും വലുതുമായ 500ന് മുകളിൽ ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപന ഉടമകളുണ്ട്.
ഇൗ സ്ഥാപനങ്ങളെ ആശ്രയിച്ച് തൊഴിലെടുത്തിരുന്നവരുടെ എണ്ണം ആയിരങ്ങളും വരും. ഒപ്പം ചേർത്തുവെക്കേണ്ടവരാണ് പന്തൽ പണിക്കാരെയും. ഉത്സവങ്ങളും പെരുന്നാളും പൊതുയോഗങ്ങളും സ്റ്റേജ് പരിപാടികളുമായി മുന്നോട്ടുപോയിരുന്നവർക്ക് കോവിഡിെൻറ വരവിൽ ചവിട്ടി നിന്ന മണ്ണ് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
നാട് 'നോർമൽ' എന്ന ഘട്ടത്തിലെത്തി ഏറ്റവും ഒടുവിലായിരിക്കും തങ്ങളുടെ ജീവിതം പഴയപടി ആകുക എന്ന ബോധ്യം അവർക്കുതന്നെയുണ്ട്. പക്ഷേ, അതുവരെ നിലനിൽക്കാൻ സർക്കാർ സഹായം കൂടിയേതീരൂ.
ബാക്കിയായത് കടം മാത്രം
ലൈറ്റിെൻറയും സൗണ്ടിെൻയുംറ മേഖലയിലേക്ക് ബിസിനസ് എന്നതിനപ്പുറം സ്വകാര്യ ഇഷ്ടം എന്ന തരത്തിൽ കടന്നുവന്നവരാണ് ഭൂരിഭാഗവും. ചെറുകിടക്കാർ മുതൽ വൻകിടക്കാൻ വരെ നീളുന്ന ഇൗ വിഭാഗത്തിൽ കുറഞ്ഞത് അഞ്ച് ലക്ഷത്തിെൻറയെങ്കിലും മുതൽമുടക്കില്ലാതെ ഇറങ്ങിത്തിരിക്കാനാകില്ല. ഒരു ചെറു കണക്ടർ തൊട്ട് മൈക്കും ആംപ്ലിഫയറും സ്പീക്കറും മിക്സറും ലൈറ്റുകളും ജനറേറ്ററുകളും എന്നിങ്ങനെ വിവിധ സാമഗ്രികളുടെ പുത്തൻ അപ്ഡേഷനുകളിലൂടെ മാത്രം പിടിച്ചുനിൽക്കാനും വളരാനും കഴിയുന്ന മേഖലയാണിത്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളിലൂടെയാണ് ഭൂരിഭാഗവും മൂലധനം കണ്ടെത്തിയിരുന്നത്. ഇപ്പോൾ ജോലിയില്ലാത്ത നിലയിൽ നെഞ്ചുനീറ്റുന്നതും ലക്ഷങ്ങൾ വരുന്ന ആ വായ്പകളാണ്. മരങ്ങളിലും കെട്ടിടങ്ങളിലും മറ്റും കയറിയുള്ള ജോലിയായതിനാൽ തന്നെ ഭൂരിഭാഗവും ചെറുപ്പക്കാരാണ് ഒാരോ സ്ഥാപനത്തിലും ജോലി നോക്കിയിരുന്നത്. 900^1000 രൂപ വരെ പ്രതിദിന പ്രതിഫലം ലഭിച്ചിരുന്നു.
പരിപാടികളിൽനിന്ന് കിട്ടുന്ന തുക ഇത്തരത്തിൽ ഒപ്പമുള്ളവർക്ക് പ്രതിഫലം നൽകിയും വായ്പകൾ അടച്ചും ചെലവുകൾക്കായും ഉടമകൾ നീക്കിവെക്കും. എന്തെങ്കിലും ബാക്കിവരുന്നത് ഏറ്റവും പുതിയ ഉപകരണം വാങ്ങും. അതിനാൽ മിച്ചം ഒന്നും അവരുടെ ജീവിതങ്ങളിലില്ല, ഉള്ളത് കടം മാത്രം.
ഉപകരണങ്ങൾ നശിക്കുന്നു
ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗമില്ലാതെ നശിക്കുകയാണ്. മൈക്കുകളും വയറുകളും ലൈറ്റുകളും സ്പീക്കറും മിക്സറും ട്യൂബ് ലൈറ്റുകളും തുണിത്തരങ്ങളും എല്ലാം. എന്നെങ്കിലും ജോലി കിട്ടുന്ന കാലത്ത് അവ അറ്റകുറ്റപ്പണി ചെയ്യാനും മാറ്റി വാങ്ങാനുമാകും വൻതുക. വിറ്റൊഴിവാക്കാൻ നോക്കിയാലും പകുതി വിലക്ക് പോലും എടുക്കാൻ ആളില്ല. ബാങ്കുകളിലെ വായ്പ അടവ്, അടഞ്ഞുകിടക്കുന്ന കടകളിലെ വാടക, കുടുംബ പ്രാരബ്ധങ്ങൾ, ഒപ്പം ജോലി ചെയ്യുന്നവരുടെ ക്ഷേമം എന്നിങ്ങനെ ബാധ്യതകൾക്ക് മുന്നിൽ അറ്റമില്ലാതെ ജീവിതം. മറ്റ് ജോലികൾ അറിയാത്ത ഇവർ തുടങ്ങുന്ന ചെറിയ സംരംഭങ്ങളും പരാജയപ്പെടുകയാണ്.
അത്തരമൊരു സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ കഴിഞ്ഞ ദിവസത്തെ ആത്മഹത്യ എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷം മുമ്പ് ഇൗ രംഗത്തുള്ള തൊഴിലാളികൾ ഒത്തുചേർന്ന് തുടങ്ങിയ സൗണ്ട് ആൻഡ് ഇലുമിനേഷൻ പന്തൽ വർക്കേഴ്സ് യൂനിയന് അംഗീകാരം കിട്ടിയപ്പോൾ അംഗങ്ങളാകാൻ 80ഒാളം പേർക്ക് മാത്രമാണ് സാധിച്ചത്. അംഗത്വഫീസായ 700 രൂപ പോലും നൽകാൻ കെൽപില്ലാത്ത സഹജീവികൾക്കായി അധികാര കേന്ദ്രങ്ങളിൽ മുട്ടി യൂനിയൻ ഭാരവാഹികളും തളർന്നിരിക്കുന്നു. ഇൗ വിഭാഗത്തിന് പ്രത്യേക ക്ഷേമനിധി, വായ്പകൾക്ക് മൊറേട്ടാറിയം, വാടക ഇളവ്, പലിശരഹിത വായ്പ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഇതിനകം പല അധികാരികൾക്ക് മുന്നിലും പറഞ്ഞെങ്കിലും സർക്കാർ സഹായങ്ങളൊന്നും ഇതുവഴി വന്നിട്ടില്ല.
എന്തുചെയ്യണമെന്ന് അറിയില്ല - ആഞ്ചലോസ് ആൽഫ്രഡ്, ജില്ല ജോ. സെക്രട്ടറി സൗണ്ട് ആൻഡ് ഇലുമിനേഷൻ പന്തൽ വർക്കേഴ്സ്15വർഷമായി ഇൗ മേഖലയിലുണ്ട്. ഒാരോ സാമഗ്രിയുടെയും വില വളരെ കൂടുതലാണ്. വായ്പയെടുത്തും പലിശക്കെടുത്തും അത്തരം വില കൊടുത്തുവാങ്ങിയ സാധനങ്ങൾ ഉപയോഗമില്ലാതിരിക്കുേമ്പാൾ നഷ്ടം പലതരത്തിലാണ്. മുക്കാലും നശിച്ചുതുടങ്ങിയിരിക്കുന്നു.
ജോലിയില്ലാതെ വായ്പയുടെ അടവ് മുടങ്ങി കടം കുന്നുകയറുന്നു. മറ്റ് ചെറിയ ബിസിനസുകൾ ചെയ്ത് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവർ പരിചയമില്ലായ്മ കാരണം അവിടെയും അടിപതറുകയാണ്.
ഒപ്പം ജോലി ചെയ്യുന്നവെര ഒരു കുടുംബമായി കണ്ട് മുന്നോട്ടുപോകുേമ്പാൾ അവരെ നോക്കേണ്ട ബാധ്യത കൂടി ഉണ്ട്. സർക്കാറിെൻറ ഭാഗത്തുനിന്ന് പക്ഷേ ഒരു ആനുകൂല്യവും ഇല്ല. സർക്കാർ സഹായം കിട്ടാതെ പിടിച്ചുനിൽക്കാനാകില്ല - ബി. ഫ്രാൻസിസ്, ജില്ല പ്രസിഡൻറ് സൗണ്ട് ആൻഡ് ഇലുമിനേഷൻ പന്തൽ വർക്കേഴ്സ്ഒന്നരവർഷമായി തുടരുന്ന ദുരിതം. ഇടക്ക് തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച ജോലികൾ ജീവിതം തിരിച്ചുവരുന്നു എന്ന പ്രതീക്ഷ നൽകിയപ്പോഴാണ് ഇപ്പോൾ വീണ്ടും. കടത്തിനുമേൽ കടം എന്ന അവസ്ഥയിലാണ് ജീവിക്കുന്നത്. ഞങ്ങളുടെ ആവശ്യം വേണ്ടി വരാത്തവരായി ആരുമില്ല, മതമേലധികാരികൾക്കാകെട്ട രാഷ്ട്രീയക്കാർക്കാകെട്ട അധികാരികൾക്കാകെട്ട എല്ലാവർക്കും ഞങ്ങൾ സേവനം എത്തിച്ചിരുന്നു. എന്നാൽ, ഇൗ പ്രതിസന്ധിയിൽ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല. യൂനിയൻ പ്രവർത്തനം കാര്യക്ഷമമാക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാർ സഹായം കിട്ടാതെ പിടിച്ചുനിൽക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.