Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിരവധി കേസുകളിലെ പ്രതി...

നിരവധി കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ

text_fields
bookmark_border
nithin das
cancel

കൊല്ലം: നിരവധി കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കി. ശക്തികുളങ്ങര പൊലീസ്​ സ്​റ്റേഷൻ, കൊല്ലം എക്സൈസ്​ പരിധികളിലായി കൊലപാതകം, കൊലപാതകശ്രമം, നരഹത്യശ്രമം, മയക്കുമരുന്ന് വ്യാപാരം തുടങ്ങി കേസുകളിൽ ഉൾപ്പെട്ട ശക്തികുളങ്ങര കന്നിമേൽ വട്ടക്കായലിന് സമീപം വേനൂർ വടക്കതിൽ വീട്ടിൽ നിഥിൻദാസിനെ​ (ഉണ്ണിക്കുട്ടൻ 28) ആണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം(കാപ്പ) പിടിയിലായത്.

ജില്ല മജിസ്​േട്രറ്റ് പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിെൻറ അടിസ്​ഥാനത്തിലാണ്​ നടപടി. സിറ്റി പൊലീസ്​ മേധാവി ടി. നാരായണ​െൻറ നിർദേശാനുസരണം സ്​പെഷൽ ബ്രാഞ്ച് എ.സി.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിൽ സ്​പെഷൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ, എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ ഒളിയിടത്തിൽനിന്ന് പിടികൂടിയത്.

ജില്ലയിലെ വിവിധ പൊലീസ്​ സ്​റ്റേഷനുകളിലായി എട്ടോളം കേസുകളിൽ പ്രതിയായ നിഥിൻദാസിനെ മുമ്പ് ഒരു തവണ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaapa actaccuse caught
News Summary - Defendant in several cases in custody
Next Story