Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎക്സൈസ്​ സംഘത്തെ...

എക്സൈസ്​ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
എക്സൈസ്​ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്​റ്റിൽ
cancel

കൊല്ലം: എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം കൈക്കുളങ്ങര എ.ആർ.എ 111 ഗരീഷ് ഭവനിൽ രാജേഷ് (25), ഗിരീഷ് (27) എന്നിവരാണ് അറസ്​റ്റിലായത്.

രാജേഷ് കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്​ഥാനത്തിൽ എക്സൈസ്​ സർക്കിൾ ഇൻസ്​പെക്ടർ കൃഷ്ണകുമാറി​െൻറ നേതൃത്വത്തിൽ വീടിന് മുൻവ ശം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

എക്സൈസ്​ പ്രിവൻറീവ് ഓഫിസർമാരായ ശ്രീനാഥിനെയും ഗോപകുമാറിനെയുമാണ് ദേഹോപദ്രവമേൽപിച്ചത്. എക്സൈസ്​ ഉദ്യോഗസ്​ഥർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലം വെസ്​റ്റ്​ പൊലീസ്​ സ്​റ്റേഷൻ ഐ.എസ്.​എച്ച്.ഒ ബി. ഷെഫീക്ക്, എസ്.ഐമാരായ ശ്യാംകുമാർ, ആശ, എ.എസ്​.ഐ നിസാം, എസ്.സി.പി.ഒ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ഷെമീർ, ബാസ്​റ്റിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്​റ്റ്​ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise
News Summary - Defendants in excise gang attack case arrested
Next Story