മജീഷ്യനെ മർദിച്ച കേസിൽ ജില്ല സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടെ ശിക്ഷ റദ്ദാക്കി
text_fieldsകൊല്ലം: പ്രമോദ് കേരള എന്ന മജീഷ്യനെ മർദിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ജില്ല സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടെ ശിക്ഷ റദ്ദാക്കി. ഒന്നാം പ്രതി ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്ന കൊല്ലം മുണ്ടക്കൽ അമൃതശ്രീയിൽ ജയപ്രകാശ്, നാലാം പ്രതി ബാങ്ക് ഉദ്യോഗസ്ഥനായ കിളികൊല്ലൂർ ശ്രീശൈലം വീട്ടിൽ ബിജുവിനേയുമാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അജികുമാർ സംശയത്തിെൻറ ആനുകൂല്യം നൽകി വെറുതെവിട്ടത്.
2014 ഒക്ടോബർ 13നാണ് കേസിനാസ്പദമായ സംഭവം. പ്രമോദിെൻറ പിതാവ് ബാങ്കിൽ ലോണിനായി െവച്ച ഒർജിനൽ പ്രമാണം തിരികെ ലഭിക്കുന്നതിനായി ചിന്നക്കട ഹെഡ് ഓഫിസിെൻറ മുന്നിൽ സത്യഗ്രഹം നടത്തിയ പ്രമോദ് കേരളയെ ആക്രമിച്ചുവെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളെ പ്രമോദിനെ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിന് രണ്ടുവർഷം തടവും, കഠിന ദേഹോപദ്രവം ഏൽപ്പിച്ച് നട്ടെല്ലിന് പൊട്ടൽ ഉണ്ടാക്കിയതിന് രണ്ട് വർഷം തടവും 2000 രൂപ പിഴയും, അന്യായ തടസ്സം ചെയ്തതിന് ഒരു മാസം തടവിനും ശിക്ഷിച്ചിരുന്നു.
സംശയത്തിെൻറ ആനുകൂല്യം നൽകി പ്രതികളുടെ ശിക്ഷ റദ്ദാക്കുകയാണെന്ന് അപ്പീൽ കോടതി പറഞ്ഞു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പാരിപ്പള്ളി ആർ. രവീന്ദ്രൻ, ജി. മോഹൻരാജ്, കെ.ആർ അമ്മു, അഖിൽ മറ്റത്ത്, രതീഷ് ടി. ധരൻ, കെ.ജെ. രാജീവ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.