ജില്ല പൊലീസ് മേധാവി ടി. നാരായണന് ബഹുമതി
text_fieldsകൊല്ലം: മികച്ച ക്രമസമാധാനപാലനത്തിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ 2021 ലെ ബഹുമതി പത്രം കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി. നാരായണന്. സിറ്റി പൊലീസ് പരിധിയിൽ മികച്ച ക്രമസമാധാനനില കാത്തുസൂക്ഷിച്ചതിനാണ് ബഹുമതി.
ജില്ലയിലെ സാമൂഹികവിരുദ്ധർക്കെതിരെയും മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചത്, പ്രധാന കേസുകളിലെ എല്ലാ പ്രതികളെയും അഴിക്കുള്ളിലാക്കിയ മികച്ച പ്രവർത്തനങ്ങൾ, പ്രോസിക്യൂഷൻ നടപടികളിലെ ഏകോപനത്തോടെ ഒട്ടേറെ സാമൂഹികവിരുദ്ധർ കോടതിയിൽ ശിക്ഷിക്കപ്പെടാനിടയാക്കിയത് എന്നിവയാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
വിവിധ ജില്ലകളിൽ നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട അന്തർജില്ല മോഷ്ടാക്കളും ജില്ലയിൽ പിടിക്കപ്പെട്ടിരുന്നു. ജില്ല ഭരണകൂടവുമായുളള ഏകോപനം വഴി സംസ്ഥാനത്ത് കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ പ്രകാരം നടപടി സ്വീകരിച്ചതും കൊല്ലം സിറ്റിയിലാണ്.
ഉന്നത പൊലീസ് മേധാവിയുടെ പുരസ്കാരം ഇത് മൂന്നാം തവണയാണ് സിറ്റി പൊലീസ് കമീഷണറെ തേടിയെത്തിയത്. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മനുഷ്യക്കടത്ത് കണ്ടെത്തുകയും മനുഷ്യക്കടത്ത് സംഘത്തെ പിടികൂടുകയും ചെയ്തതിന് 2019 ലും ബ്യൂട്ടീഷ്യൻ അധ്യാപികയെ കൊല്ലത്തുനിന്ന് കടത്തിക്കൊണ്ട് പോയി പാലക്കാടുവെച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ മികവിന് 2020 ലും കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും നാരായണന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.