സ്മാർട്ടാകണോ, മനസ്സറിഞ്ഞ് വിജയമന്ത്രം പറഞ്ഞുതരാം
text_fieldsകൊച്ചി: സുരക്ഷിതമായ ഭാവിക്ക് മികച്ച കരിയർ നേട്ടം കൈവരിക്കണം. പഠനത്തിലും ജോലി നേടുന്നതിലും തൊഴിലിടത്തിൽ ശോഭിക്കുന്നതിലുമൊക്കെ ആകർഷകമായ വ്യക്തിത്വവും അനിവാര്യമാണ്. മത്സരാധിഷ്ഠിത സമൂഹത്തിൽ വിദ്യാർഥി-ഉദ്യോഗാർഥി എന്ന നിലകളിൽ ശ്രദ്ധനേടണമെങ്കിൽ മികച്ച വ്യക്തിത്വം പ്രകടമാകണം.
പിന്നിലേക്ക് നിൽക്കാതെ, മുന്നിലെത്തി ഉയർച്ചയുടെ പടവുകൾ കയറാൻ നിങ്ങൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മാധ്യമം ‘എജുകഫെ’ ചാലകശക്തിയാകും. ചിന്തകളും പെരുമാറ്റവും വിശകലനം ചെയ്ത് മനസ്സുകളെ മനഃശാസ്ത്രപരമായി വിലയിരുത്തി വിദ്യാർഥികളുടെ മനസ്സ് വായിച്ചെടുത്ത് വിസ്മയിപ്പിക്കാൻ മെന്റലിസ്റ്റ് ആദി എന്ന ആദി ആദർശ് വേദിയിലെത്തുന്നുണ്ട്.
‘നാളെ എന്താകണം’ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് ആത്മപരിശോധനക്കുള്ള അവസരംകൂടിയാകും ആദിയുടെ സെഷനുകൾ. മെന്റലിസ്റ്റ്, തോട്ട് സ്റ്റീലർ, ഇല്യൂഷനിസ്റ്റ്, മജീഷ്യൻ, ഡിസെപ്ഷൻ അനലിസ്റ്റ്, നോൺവെർബൽ കമ്യൂണിക്കേഷൻ എക്സ്പെർട്ട് തുടങ്ങി നിരവധിതലങ്ങളിൽ പ്രശസ്തനാണ് ആദി.
ക്രൈം ഇൻവെസ്റ്റിഗേഷനുകൾക്കടക്കം വിവിധ സേനകൾ ആദിയുടെ സഹായം തേടാറുണ്ട്. കലയും ശാസ്ത്രവും ഒരുമിച്ചുചേരുന്നതാണ് മെന്റലിസം. ഇത് കരിയർ മോട്ടിവേഷനും കൗൺസിലങ്ങുമായി ചേരുമ്പോൾ പഠനരംഗത്ത് പുത്തൻ സാധ്യതകൾക്ക് വഴിയൊരുങ്ങുമെന്നുറപ്പ്. വിദ്യാർഥികളെ വിസ്മയക്കാഴ്ചകൾകൊണ്ട് അമ്പരപ്പിക്കാൻ രാജമൂർത്തിയും ‘എജുകഫെ’യിലുണ്ടാകും. ഇന്ററാക്ടിവ് മാജിക് എന്ന നൂതന ആശയത്തെ ജനകീയമാക്കിമാറ്റി പ്രേക്ഷകരുടെ ഇഷ്ട ജാലവിദ്യക്കാരനായി മാറിയ ആളാണ് രാജമൂർത്തി. ഒരു ജാലവിദ്യക്കാരൻ എന്നതിനപ്പുറം കരിയർ മോട്ടിവേറ്റർ എന്ന നിലയിലും പ്രശസ്തനാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മുന്നിൽ വിജ്ഞാനത്തിന്റെയും വിസ്മയത്തിന്റെയും പാഠങ്ങൾ ഒരുപോലെ പകർന്നുനൽകാൻ രാജമൂർത്തിക്ക് കഴിയും. നർമവും വിജ്ഞാനവും ജാലവിദ്യയോട് കൂട്ടിച്ചേർത്ത് നടത്തുന്ന രാജമൂർത്തിയുടെ പരിപാടികൾക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്.
ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ‘എജുകഫെ’യിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172. കൂടുതൽ വിവരങ്ങൾക്ക് 9497250223, 9645006216.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.