ചെലവഴിച്ചത് ലക്ഷങ്ങള്‍ കഠിനാപൊയ്കക്കാര്‍ക്ക് കുടിവെള്ളം കിട്ടാക്കനി
text_fieldsകുണ്ടറ: ലക്ഷങ്ങള്‍ ചെലവഴിച്ച് കുണ്ടറ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അമ്പതിലധികം കുടുംബങ്ങള്‍ക്കായി നിര്‍മിച്ച കുടിവെള്ള പദ്ധതിപ്രകാരം കഠിനാപൊയ്കക്കാര്‍ക്ക് വെള്ളം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച ടാങ്കും കിണറും കാട് കയറി നശിക്കുന്നു. യു.ഡി.എഫ് ഭരണകാലത്ത് പഞ്ചായത്ത് അംഗമായിരുന്ന ജി. അനില്‍കുമാറിന്‍റെ ശ്രമഫലമായി പട്ടികജാതി വികസന വകുപ്പിന്‍റെ കോര്‍പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്കായി തുക അനുവദിച്ചത്. ജല അതോറിറ്റിയുടെ ചുമതലയില്‍ നിര്‍മിച്ച് ഗുണഭോക്തൃ സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതി ആരംഭിച്ചപ്പോഴേക്കും ഭരണസമിതി മാറുകയും പദ്ധതി നിര്‍ജീവമാകുകയായിരുന്നെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. നിലവില്‍ മൂന്ന് വര്‍ഷമായി പദ്ധതി പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. പ്രദേശത്തുള്ളവര്‍ അമിത വില നല്‍കി കുടിവെള്ളം വിലക്ക് വാങ്ങേണ്ട അവസ്ഥയിലാണ്. മുന്‍ പഞ്ചായത്തംഗം ജി. അനില്‍കുമാര്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എക്കും പഞ്ചായത്ത് സെക്രട്ടറിക്കും ചിറ്റുമല ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ക്കും വാട്ടര്‍ അതോറിറ്റി കുണ്ടറ സെക്ഷന്‍ അസി, എൻജിനീയര്‍ക്കും രേഖാമൂലം പരാതി നല്‍കിയിട്ടും പ്രശ്‌നപരിഹാരമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.