കുടിവെള്ള വിതരണം മുടങ്ങി; നാട്ടുകാർ തീരദേശ റോഡ് ഉപരോധിച്ചു
text_fieldsഇരവിപുരം: തീരപ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയതിനെതുടർന്ന് സ്ഥലവാസികൾ കലങ്ങളും കുടങ്ങളുമായി തീരദേശറോഡ് ഉപരോധിച്ചു. കൊല്ലം-പരവൂർ തീരദേശറോഡിൽ ഇരവിപുരം കാക്കത്തോപ്പിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു പ്രതിഷേധം. ഏതാനും ദിവസമായി ഇവിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിരുന്നു.
കിണറുകളില്ലാത്ത ഇവിടെ പ്രദേശവാസികൾക്ക് പൈപ്പ് വെള്ളമാണ് ആശ്രയം. കാക്കത്തോപ്പ് തീരദേശ സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു വീട്ടമ്മമാരും മത്സ്യത്തൊഴിലാളികളും ചേർന്ന് റോഡ് ഉപരോധിച്ചത്.
കോർപറേഷൻ കൗൺസിലർ വാട്ടർ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി ഞായറാഴ്ച ജലവിതരണം ചെയ്യാമെന്ന് ഉറപ്പുകൊടുത്തതിനെതുടർന്നാണ് ഉപരോധം അവസാനിച്ചത്.
കാക്കത്തോപ്പ് തീരസംരക്ഷണസമിതി ഭാരവാഹികളായ ജയൻ മൈക്കിൾ, പോൾ തോമസ്, എഡിസൻ ആൽബർട്ട്, ജോൺസൺ, സിന്ധു, മോളി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.