യുവാവിെൻറ മുങ്ങിമരണത്തിൽ ദുരൂഹത: അന്വേഷണം ആവശ്യപ്പെട്ട് പിതാവിെൻറ പരാതി
text_fieldsശാസ്താംകോട്ട: പടിഞ്ഞാറെകല്ലട ചെമ്പിൽ ഏലായിൽ സുഹൃത്തുക്കളായ യുവാക്കൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. മുങ്ങിമരിച്ച ആദർശിെൻറ പിതാവ് രഘുനാഥൻ പിള്ളയാണ് പൊലീസിന് പരാതി നൽകിയത്. ജൂൺ 19നാണ് കായൽ കാണാനിറങ്ങിയ അഞ്ചംഗസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചത്. വലിയപാടം പടന്നയിൽ സേതുവിെൻറ മകൻ മിഥുൻനാഥ് (നന്ദു, 21), വലിയപാടം പ്രണവിൽ രഘുനാഥൻപിള്ളയുടെ മകൻ ആദർശ് (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മുമ്പ് നീന്തൽ പഠിപ്പിക്കാനായി ആദർശ് പോയപ്പോഴും തലനാഴിരക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ട സംഭവമുണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേ ആദർശ് ഓടിച്ചിരുന്ന കാർ അപകടത്തിൽപെട്ടിരുന്നു. രക്ഷക്ക് വള്ളം ഉണ്ടെന്ന് പറഞ്ഞ് ഉറ്റ സുഹൃത്തായ മിഥുൻനാഥിനെ കൊണ്ട് ആദർശിനെ വിളിപ്പിച്ചെന്നാണ് പിതാവ് രഘുനാഥൻ പിള്ളയുടെ പരാതി.
വള്ളം മറിഞ്ഞ ശേഷം കൂടെയുള്ള മൂന്നുപേർ നീന്തി രക്ഷപ്പെട്ടെന്നും സഹായിക്കാനെത്തിയവർക്ക് കൃത്യസ്ഥലം പറഞ്ഞുകൊടുത്തില്ലെന്നും പരാതിയിൽ പറയുന്നു. ആദർശിനെ അപകടപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടന്നതായി സംശയമുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്.പി, ശാസ്താംകോട്ട ഡിവൈ.എസ്.പി, ശാസ്താംകോട്ട എസ്.എച്ച്.ഒ എന്നിവർക്കാണ് പരാതി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.