ഓയൂരിൽ ലഹരി മരുന്ന് പിടികൂടി; യുവാക്കൾ അറസ്റ്റിൽ
text_fieldsഓയൂർ: ചടയമംഗലം എക്സൈസിെൻറ നേതൃത്വത്തിൽ ഓയൂർ ചുങ്കത്തറയിൽനിന്ന് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 300 ലഹരിമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. യുവാവും യുവതിയും അറസ്റ്റിലായി. കല്ലുവാതുക്കൽ ഇളംകുളം മുസ്തഫ കോട്ടേജിൽ അംബേദ്കർ (22), കൊറ്റംകര തട്ടാർകോണം പേരൂർ വയലിൽ പുത്തൻവീട്ടിൽ മിനി (38) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
കൊല്ലം അസി. എക്സൈസ് കമീഷണർ ബി. സുരേഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘവും ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും മൈലം വില്ലേജ് ഓഫിസർ സാജുവും അടങ്ങുന്ന സംഘമാണ് വാഹനപരിശോധനയിൽ മാരകമായ ലഹരിമരുന്ന് പിടികൂടിയത്.
ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. ജില്ലയിൽ കഞ്ചാവ് മൊത്തവ്യാപാരവും മയക്കുമരുന്ന് ഗുളികകളും വിൽപന നടത്തിവരുന്നവരിൽ പ്രധാനികളാണ് അറസ്റ്റിലായത്. അമിതവേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടാൻ കഴിവുള്ള ആളാണ് പ്രതി. കേസിെൻറ തുടർന്നുള്ള അന്വേഷണം കൊല്ലം അസി. കമീഷണർ ഏറ്റെടുത്തു. എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ പ്രിവൻറിവ് ഓഫിസർ ഷാനവാസ്, സി.ഇ.ഒമാരായ അജേഷ് മധു, ടോമി, ആദിഷ്, ഹരികൃഷ്ണൻ, ഗീതു, ഷാഡോ ടീമംഗങ്ങളായ അശ്വന്ത് എസ്. സുന്ദരം, ഷാജി, വിഷ്ണു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.