ഡ്രൈവർ മദ്യലഹരിയിൽ; നാട്ടുകാർ ലോറി തടഞ്ഞു
text_fieldsശാസ്താംകോട്ട: മദ്യപിച്ച് ലക്കുകെട്ട ഡ്രൈവര്‍ ഓടിച്ച വലിയ ചരക്കുലോറി നാട്ടുകാര്‍ തടഞ്ഞ് പൊലീസിലേല്പിച്ചു.വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ശാസ്താംകോട്ടയിൽനിന്ന് കാരാളിമുക്ക് ഭാഗത്തേക്കു വന്ന തമിഴ്നാട് രജിസ്ട്രേഷന് ലോറിയാണ് അപകടകരമായി നിരത്തിലൂടെ ഓടിയത്. രണ്ടു ഓട്ടോറിക്ഷകളെയും രണ്ടു ഇരുചക്രവാഹനങ്ങളെയും തട്ടിയെങ്കിലും അവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.
തുടര്‍ന്ന്, ഓട്ടോക്കാര് മറ്റ് വഴിയാത്രക്കാരുമായി ചേര്‍ന്ന് വണ്ടി തടഞ്ഞു. ഉറങ്ങി വണ്ടി ഓടിച്ചതാണെന്നാണ് ആദ്യം കരുതിയെങ്കിലും ഡ്രൈവർ അമിതമായി മദ്യപിച്ച നിലയിലാണെന്ന് കണ്ടു. തുടര്‍ന്ന്, പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.