Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരോഗം മൂലം വായ്പ...

രോഗം മൂലം വായ്പ തിരിച്ചടവ്​ മുടങ്ങി, ഇളവ്​ തേടി കുടുംബം

text_fields
bookmark_border
bank loan
cancel

കൊ​ല്ലം: ബാ​ങ്ക്​ വാ​യ്പ​യി​ൽ ഇ​ള​വും സാ​വ​കാ​ശ​വും തേ​ടി കു​ടും​ബം. വീ​ടു​വെ​ക്കാ​ൻ ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​വ്​ രോ​ഗ​ത്തെ​തു​ട​ർ​ന്ന്​ മു​ട​ങ്ങി​യ​തോ​ടെ,​ ജ​പ്തി നോ​ട്ടീ​സ്​ ല​ഭി​ച്ച ഓ​ച്ചി​റ, ഞ​ക്ക​നാ​ൽ, വി​ജ​യ​ഭ​വ​ന​ത്തി​ൽ എ​സ്. രാ​ജേ​ന്ദ്ര​നും ഭാ​ര്യ എ​സ്. വി​ജി​യു​മാ​ണ്​ സാ​വ​കാ​ശം തേ​ടു​ന്ന​ത്. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഓ​ച്ചി​റ ശാ​ഖ​യി​ൽ​നി​ന്ന്​ 2016ലാ​ണ്​ വീ​ടു​വെ​ക്കാ​നാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്.

മൂ​ന്ന് ല​ക്ഷം രൂ​പ​യോ​ളം തി​രി​ച്ച​ട​ച്ചെ​ങ്കി​ലും അ​തുമു​ഴു​വ​നും പ​ലി​ശ​യി​ലാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്. ഇ​തി​നി​ടെ, വി​ജി​ക്ക്​ അ​ർ​ബു​ദം ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ ചി​കി​ത്സ തു​ട​ങ്ങി​യ​തോ​ടെ, ഓ​ട്ടോ റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​യ രാ​ജേ​ന്ദ്ര​ന്​ ​കൃ​ത്യ​മാ​യി ജോ​ലി​ക്കു​പോ​കാ​നും ക​ഴി​യാ​തെ​യാ​യി. വി​ജി​യു​ടെ പേ​രി​ലു​ള്ള​താ​ണ്​ വീ​ട്.

ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ ഉ​ച്ച​യ്ക്ക് ര​ണ്ടിന്​​ വ​സ്തു​വും വീ​ടും ജ​പ്തി ചെ​യ്യു​മെ​ന്നാ​ണ് ബാ​ങ്കി​ൽ നി​ന്ന്​ അ​റി​യി​പ്പ്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ 50,000 രൂ​പ ബാ​ങ്കി​ൽ അ​ട​ച്ചെ​ങ്കി​ലും തു​ട​ർ​ന്ന​ട​ക്കാ​ൻ സാ​ധി​ച്ചി​ല്ല. വീ​ട്​ ജ​പ്തി​ചെ​യ്താ​ൽ താ​നും രോ​ഗി​യാ​യ ഭാ​ര്യ​യും ര​ണ്ടു​മ​ക്ക​ളും വ​ഴി​യാ​ധാ​ര​മാ​വു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും അ​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loanrepaymentconcession
News Summary - Due to illness the loan repayment was delayed the family sought concession
Next Story