ഓണക്കാലത്ത് കറങ്ങാം കെ.എസ്.ആർ.ടി.സിയിൽ
text_fieldsകൊല്ലം: യാത്രപോകാതെന്ത് ഓണക്കാലം. ഇത്തവണ ഓണക്കാലത്തെ കുടുംബമൊത്തുള്ള ഉല്ലാസയാത്രകൾക്ക് ആനവണ്ടിയെ കൂട്ടുപിടിക്കാൻ അവസരം. ഓണക്കാല യാത്രകൾക്ക് കെ.എസ്.ആർ.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി. 29 വരെയുള്ള ദിവസങ്ങളിലായി വ്യത്യസ്തമായ 25 യാത്രകളാണ് കെ.എസ്.ആർ.ടി.സി ഇത്തവണ ഒരുക്കിയിരിക്കുന്നത്. മലരിക്കല്‍ ആമ്പല്‍ പാടം, കൊച്ചരിക്കല്‍ ഗുഹ, ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി ഉള്‍പ്പെടുന്ന മെട്രോ വൈബ്സ്, നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്ന യാത്രകള്‍. മണ്‍സൂണ്‍ കാലത്ത് നിര്‍ത്തിവച്ചിരുന്ന നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര പുനരാരംഭിക്കുന്നു എന്നത് ഈ ഓണം വൈബാക്കാൻ സഞ്ചാരികള്‍ക്ക് വഴിയൊരുക്കുന്നു. കപ്പലിലെ ആദ്യ യാത്ര കഴിഞ്ഞ ദിവസം പൂർത്തിയായി. നെഫർറ്റിറ്റിയിൽ രണ്ടാം യാത്ര ഇനി 13ന് ആണ്. 13ന് രാവിലെ 10ന് കൊല്ലത്തു നിന്ന് ലോ ഫ്ലോര്‍ ബസില്‍ എറണാകുളത്ത് എത്തി കപ്പലില്‍ അറബിക്കടല്‍ ചുറ്റി മടങ്ങിയെത്തുന്ന യാത്രക്ക് 4240 രൂപയാണ് റേറ്റ്. യാത്രികരുടെ പ്രിയ ലൊക്കേഷന്‍ ആയ ഗവിയിലേക്ക് 19നും 28നും പോകാനാകും.
അടവി എക്കോ ടൂറിസം, ഗവി, പരുന്തുംപാറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിന് 1750 രൂപയാണ് ചാര്‍ജ്. പാക്കേജില്‍ ഉച്ചഭക്ഷണം, ബോട്ടിങ്, എല്ലാ എന്‍ട്രി ഫീസുകളും, ഗൈഡിന്റെ ഫീസ് എന്നിവ ഉള്‍പ്പെടും. ടൂറിസം രംഗത്തെ പുത്തന്‍ വിസ്മയമായ മലരിക്കല്‍ ആമ്പല്‍പ്പാടം ഉള്‍പ്പെടുന്ന കൊച്ചരീക്കല്‍ ഗുഹ യാത്ര 17, 20, 28 തിയതികളിലുണ്ട്. ആമ്പല്‍പ്പാടം, തൃപ്പൂണിത്തറ ഹില്‍ പാലസ് മ്യൂസിയം, കൊച്ചരീക്കല്‍ ഗുഹ, അരീക്കല്‍ വെള്ളച്ചാട്ടം എന്ന് ഉള്‍പ്പെടുന്ന യാത്രക്ക് 890 രൂപയാണ് നിരക്ക്. 12, 21, 27 ദിവസങ്ങളിലായി പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ യാത്രയുമുണ്ട്. അഞ്ച് മഹാവിഷ്ണു ക്ഷേത്രദര്‍ശനവും ആറന്മുള പള്ളിയോട സേവ സംഘം നല്കുന്ന വള്ളസദ്യയും ആറന്മുള കണ്ണാടി നിര്‍മ്മാണവും തൃക്കാക്കുടി ഗുഹാക്ഷേത്ര ദര്‍ശനവും ആണ് ഉള്ളത്. വള്ളസദ്യ അടക്കം 910 രൂപയാണ് ചാര്‍ജ്.
14ന് വാഗമണ്‍ യാത്ര രാവിലെ 5 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് മടങ്ങിയെത്തും. ഉച്ചഭക്ഷണം അടക്കം 1020 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവോണദിവസം ഓണസദ്യ അടക്കമുള്ള പൊന്മുടി യാത്ര ഉണ്ടായിരിക്കും. രാവിലെ 6.30ന് കൊല്ലത്തുനിന്ന് ആരംഭിച്ച രാത്രി എട്ടിന് മടങ്ങിയെത്തുന്ന യാത്രക്ക് യാത്രകൂലിയും എല്ലാ പ്രവേശന ഫീസുകളും അടക്കം 770 രൂപയാണ് നിരക്ക്. 16ന് ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. 820 രൂപയാണ് ചാര്‍ജ്. 16ന് രണ്ട് ദിവസത്തെ മൂന്നാര്‍ യാത്രയുമുണ്ട്. ആദ്യദിവസം പൂപ്പാറ, ഗ്യാപ്പ് റോഡ്, ചിന്നക്കനാല്‍, ആനയിറങ്ങല്‍ ഡാം, മൂന്നാര്‍ അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ കണ്ട് മൂന്നാറില്‍ സ്റ്റേ ചെയ്തു അടുത്ത ദിവസം കാന്തല്ലൂര്‍, മറയൂര്‍ പോയി അർധരാത്രിയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന യാത്രക്ക് 1,730 രൂപയാണ് ചാര്‍ജ്.
21ന് മൂന്നാര്‍ -വട്ടവടയും പോകാം. 18ന് രാത്രി എട്ടിന് ആരംഭിക്കുന്ന വയനാട് യാത്ര 22ന് തിരികെയെത്തും. 18ന് റോസ്മല യാത്രയും 17ന് കുറ്റാലം യാത്രയും ഉണ്ടാകും. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവ കണ്ട് വാട്ടര്‍ മെട്രോയിലും കയറി എറണാകുളം നഗരവും ലുലു മാളും കണ്ടു മടങ്ങുന്ന മെട്രോ വൈറ്റ് 22ന് രാവിലെ ആറിന് പുറപ്പെടും. അന്വേഷണങ്ങള്‍ക്ക് : 9747969768, 8921950903,9495440444.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.