ദേശീയപാതയിലെ പൊടി ശല്യം അപകടഭീഷണിയുയർത്തുന്നു
text_fieldsകൊട്ടിയം: ദേശീയപാതക്കരികിൽ നിന്നുയരുന്ന പൊടിയും പൊടിക്കാറ്റും അപകട ഭീഷണിയുയർത്തുന്നു. ദേശീയപാത പുനർനിർമാണ ഭാഗമായി റോഡരികിൽ മലപോലെ കൂട്ടിയിട്ടിരിക്കുന്ന കരമണ്ണിൽ നിന്നുയരുന്ന പൊടിയാണ് ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബസ് യാത്രക്കാർക്കും ഭീഷണിയാകുന്നത്.
മേവറം മുതൽ കല്ലുവാതുക്കൽ വരെയാണ് പൊടി വില്ലനാകുന്നത്. വെള്ളം തളിക്കാതെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് കാറ്റിൽ പൊടി ഉയരാൻ കാരണമാകുന്നത്. രാവിലെയും വൈകീട്ടും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ വെള്ളം തളിച്ചാൽ പൊടിയിൽനിന്ന് രക്ഷ നേടാൻ കഴിയുമെന്ന് ഇരുചക്രവാഹനയാത്രക്കാരും പ്രദേശവാസികളും പറയുന്നു. മേവറം വാഴപ്പള്ളി ഭാഗത്ത് റോഡരികിൽ മണ്ണ് സംഭരിച്ചിരിക്കുന്നതും പൊടി ഉയരാൻ കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.