ബജറ്റിൽ വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു -പി.സി. വിഷ്ണുനാഥ്
text_fieldsകൊല്ലം: സംസ്ഥാന സർക്കാർ പുതിയ ബജറ്റിൽ വിദ്യാഭ്യാസ മേഖലയെയും അധ്യാപകരെയും അവഗണിച്ചതായി പി.സി. വിഷ്ണുനാഥ് എം.എൽ.എ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ഡി.എ കുടിശ്ശിക ഉടൻ നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി വൈ. നാസറുദ്ദീൻ അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ചെയർമാൻ തുണ്ടിൽ നൗഷാദ്, ബി. ജയചന്ദ്രൻ പിള്ള, പരവൂർ സജീബ്, എ. ഹാരിസ്, എസ്. ശ്രീഹരി, പി. മണികണ്ഠൻ, കല്ലട ഗിരീഷ്, ബിനോയ് ആർ. കൽപകം, എൻ. സോമൻ പിള്ള, എസ്.ആർ. സുധീന എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ജെ. ഹരിലാൽ അധ്യക്ഷതവഹിച്ചു. വനിത സമ്മേളനം കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനംചെയ്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ ഉദ്ഘാടനംചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ. ബാബു അധ്യക്ഷതവഹിച്ചു.
എം.വി. ശശികുമാരൻ നായർ, അനിൽ വെഞ്ഞാറമൂട്, പി.എസ്. മനോജ്, സി. സാജൻ, വിനോദ് പിച്ചിനാട്, വി.എസ്. അജയകുമാർ, വിജേഷ് കൃഷ്ണൻ, എം.എസ്. വിനോദ്, ഷാജൻ പി. സക്കറിയ എന്നിവർ സംസാരിച്ചു
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ തുക വർധിപ്പിക്കുക, ഹയർസെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, പ്രീ പ്രൈമറി ജീവനക്കാർക്ക് ശമ്പള സ്കെയിലും ആനുകൂല്യങ്ങളും നൽകുക, തസ്തിക നിർണയം പൂർത്തിയാക്കുക, നിയമനങ്ങൾ അംഗീകരിക്കുക എന്നിവ സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി പരവൂർ സജീബ് (പ്രസി.), എസ്. ശ്രീഹരി (സെക്ര.), ബിനോയ് ആർ. കൽപകം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.