സുതാര്യത ഉറപ്പാക്കാൻ 'എലി' ആപ്പും
text_fieldsകൊല്ലം: തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ ആപ്പുകള്‍ പലവിധം. ഏറ്റവും ഒടുവിലായി 'എലി' ആപ്പും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ 'ട്രെയിസ്' (ഇലക്ഷന് ട്രാക്കിങ് എനേബിള്‍ഡ് സിസ്റ്റം) ചെയ്യുന്നതിനാണ് പുതിയ ആപ്പിെൻറ അവതരണം.
പോളിങ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനായി നിയോഗിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യാത്രാമാര്‍ഗം അവരുടെ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്തിട്ടുള്ള എലി ട്രെയ്സസ് ആപ് വഴി നിരീക്ഷിക്കുകയും വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യുന്നതിനുമായാണ് സംവിധാനത്തിെൻറ രൂപകല്പന. എലി ട്രെയിസസ് പോര്‍ട്ടല്‍ വഴിയാണ് നിരീക്ഷണം സാധ്യമാക്കുന്നത്.
മുന്‍കാലങ്ങളില്‍ ജി.പി.എസ് സംവിധാനമുള്ള വാഹനങ്ങളാണ് നിരീക്ഷണത്തിന് വിനിയോഗിച്ചിരുന്നത്. ഇതിനായി വലിയ തുക വേണ്ടിവന്നിരുന്നു. ആപ് വന്നതോടെ ചെലവും കുറക്കാനാകും. വോട്ടുയന്ത്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മാത്രമുള്ള എലി - ട്രെയ്സസ് ആപ്പിെൻറ ഉപയോഗം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടി ജില്ലയില്‍ തുടരുന്നതായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ വി.കെ. സതീഷ്കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.