കുരിശിന്റെ വഴികണ്ടും നോമ്പ് തുറന്നും സ്ഥാനാർഥികള്‍
text_fieldsകൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.ഡി.എഫ് സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രന് ചിറക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. നെടുങ്ങോലം, പുന്നമുക്ക്, ഒഴുകുപാറ, ഒഴുകുപാറ കോളനി, ചിറക്കരത്താഴം, ചിറക്കര ക്ഷേത്രം, ഉളിയനാട്, വിളപ്പുറം പ്രദേശങ്ങളിലായിരുന്നു പര്യടനം. നിയോജക മണ്ഡലം ഇലക്ഷന് കമ്മിറ്റി ചെയര്മാന് നെടുങ്ങോലം രഘു, ജനറല്‍ കണ്‍വീനര്‍ ഷാലു വി. ദാസ്, ബിജു വിശ്വരാജന്, പ്ലക്കാട് ടിങ്കു, കെ. സുജയ് കുമാര്‍, എസ്.വി. ബൈജുലാല്‍, സി.ആര്. അനില്‍കുമാര്‍, ജി. പദ്മപാദന്, ശ്യാംമോഹന്, സുബി പരമേശ്വരന്, റാം കുമാര്‍ രാമന്, എന്‍. സത്യദേവന്, ഉളിയനാട് ജയന്, കെ. സുരേന്ദ്രന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
കുണ്ടറ: ദുഃഖ വെള്ളിയിൽ കുരിശിന്റെ വഴിയില്‍ ഭക്തരോട് മൗനഭാവത്തോടെ വോട്ട് അഭ്യർഥിച്ചും മസ്ജിദുകളിലെത്തി നോമ്പ് തുറകഞ്ഞി കുടിച്ചും സ്ഥാാർഥികളായ എം. മുകേഷും എന്‍.കെ. പ്രേമചന്ദ്രനും. പീഡനാനുഭവ സ്മരണയിൽ കുരിശും വഹിച്ചു കൊണ്ടുള്ള യാത്ര കടന്നുപോകുന്ന വഴിയോരങ്ങളിലും പള്ളിയങ്കണങ്ങളിലുമാണ് സ്ഥാനാർഥിയും പ്രവര്‍ത്തകരും നിരന്നത്. എല്‍.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം സി.പി.എം ഏരിയ സെക്രട്ടറിഎസ്.എല്‍. സജികുമാര്‍, സി.പി.ഐ ജില്ല കമ്മിറ്റിയംഗം എ. ഗ്രേഷ്യസ്, എം. സന്തോഷ്, മനോജ്, ജോണ്‍, ജൂലിയറ്റ്, നെല്‍സണ്‍, പ്രസന്നകുമാര്‍ എന്നിവരുണ്ടായിരുന്നു.
യു.ഡു.എഫ് സ്ഥാനാർഥിക്കൊപ്പം പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ആര്.എസ്.പി സംസ്ഥാന സമിതി അംഗം സി. മഹേശ്വരന് പിള്ള, ഷാജി, മിനിഷ്യസ് ബര്‍ണാര്‍ഡ് എന്നിവര്‍ ഉണ്ടായിരുന്നു.
കൊല്ലം: ചടയമംഗലത്ത് എത്തിയ കൊല്ലം പാര്‍ലമെന്റ് എൻ.ഡി.എ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിനെ ബി.ജെ.പി ചടയമംഗലം മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയവെളിനല്ലൂര്‍, ചിതറ മണ്ഡലം പ്രസിഡന്റ് മനുദീപം ബി.ഡി.ജെ.എസ് ചടയമംഗലം മണ്ഡലം പ്രസിഡന്റ് സനല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി ചടയമംഗലം എംപ്ലോയിസ് യൂനിയന്‍ സ്വീകരണം നല്കി. എൻ.ഡി.എ നിയോജക മണ്ഡലം ചെയര്മാന് പുത്തയം ബിജു, ദേശീയ കൗണ്‍സില്‍ അംഗം കെ. ശിവദാസന്‍, ജില്ല വൈസ് പ്രസിഡന്റ് ബി. ശ്രീകുമാര്‍, എസ്.സി മോര്‍ച്ച ജില്ല പ്രസിഡന്റ് ബബില്ദേവ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആര്. രാജീവ്, ആര്. ഷിജു, പെരപ്പയം സുഭാഷ്, പി.എസ് അജിത്ത്, ജിത്ത് തുടങ്ങി ഭാരവാഹികള്‍ നല്കിയ സ്വീകരണം ഏറ്റുവാങ്ങി.
ചടയമംഗലത്ത് നിന്നും ആരംഭിച്ച റോഡ് ഷോ നിലമേല്‍, കടയ്ക്കല്‍, ചിതറ തുടങ്ങി സ്ഥലങ്ങളിലെ സ്വീകരണങ്ങളോടെ കോട്ടുക്കല്‍ സമാപിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം
കുളത്തൂപ്പുഴ: സെൻട്രല്‍ ജങ്ഷന് സമീപം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നിയോജകമണ്ഡലം പ്രസിഡന്റ് കുളത്തൂപ്പുഴ സലീം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. റോയി ഉമ്മൻ, സൈനബ ബീവി, കെ.കെ. കുര്യൻ, അബ്ദുല്‍ ഹലീൽ, സിസിലി ജോബ്, പി.ആർ. സന്തോഷ് കുമാർ, എ.എസ്. നിസാം, സണ്ണി എബ്രഹാം, ഐ. ഗോപാൽ, പ്ലാവിള ഷെരീഫ്, ആർ.പി.എൽ. രമേശ്, ഷാനവാസ് കുളത്തുപ്പുഴ, മുഹമ്മദ് അജ്മൽ, സൈനംബീവി, റെജീന, ബി. ഷബീർ, മനോജ് മംഗല്യ, പുഷ്പനാഥൻ, ഷമീർ എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് മണ്ഡലം കൺവൻഷൻ
അഞ്ചൽ: യു.ഡി.എഫ് ഇടമുളയ്ക്കൽ മണ്ഡലം കൺവൻഷൻ കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കടയിൽ ബാബു അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, അമ്മിണി രാജൻ, ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ, ബ്ലോക്ക് പ്രസിഡന്റ് ലിജു ആലുവിള, പ്രസാദ് കോടിയാട്ട്, കെ.സി. അബ്രഹാം, എസ്.ജെ. പ്രേംരാജ്, എം. നാസർ ഖാൻ, എൻ.കെ. ബാലചന്ദ്രൻ, എം. ബുഹാരി, വിളയിൽ കുഞ്ഞുമോൻ, ഗോപിനാഥൻപിള്ള, വി. വർഗീസ്, അന്ന എബ്രഹാം, സുജ തോമസ്, ദിവ്യ സുമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.