ധനകാര്യ സ്ഥാപനത്തിൽ കൃത്രിമം കാട്ടി ലക്ഷങ്ങൾ അപഹരിച്ച ജീവനക്കാരൻ അറസ്റ്റിൽ
text_fieldsകൊല്ലം: കടപ്പാക്കടയിലെ പ്രമുഖ കോർപറേറ്റ് ധനകാര്യ സ്ഥാപനത്തിലെ കണക്കിൽ തിരിമറി നടത്തി 20 ലക്ഷത്തിലധികം രൂപ അപഹരിച്ച ജീവനക്കാരൻ പൊലീസ് പിടിയിലായി.
ഇൗ സ്ഥാപനത്തിെൻറ സെയിൽസ് ഓഫിസറായിരുന്ന ഇരവിപുരം കാവൽപ്പുര കിടങ്ങനഴികം വീട്ടിൽ മുഹമ്മദ് റാഫിക്ക് (21) ആണ് പിടിയിലായത്.
നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഇൻവോയ്സ് ഉപയോഗിച്ചാണ് ഇയാളും സഹപ്രവർത്തകനും ചേർന്ന് പണം തട്ടിയെടുത്തത്. സ്ഥാപന ബ്രാഞ്ച് മാനേജർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ പരാതി നൽകിയിരുന്നു.
രണ്ടാമനായി ഊർജിതമായ അന്വേഷണം തുടർന്നുവരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജ്മോഹൻ, എ.എസ്.ഐ ജലജ, സി.പി.ഒമാരായ രാജഗോപാൽ, സജീവ് തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.