പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നത് തൊഴിൽപ്രശ്നങ്ങൾ
text_fieldsകൊല്ലം: അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭരണസമിതികൾ തിങ്കളാഴ്ച ചുമതലയേൽക്കുമ്പോൾ ജില്ല കാത്തിരിക്കുന്ന അടിയന്തര തൊഴിൽപ്രശ്നങ്ങൾക്കുള്ള പരിഹാരം. ജില്ലയുടെ രണ്ട് തൊഴിൽ മേഖലകളായ മത്സ്യത്തൊഴിലും കശുവണ്ടിമേഖലയും ഏറെ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് തീർത്ത അനിശ്ചിതത്വം തന്നെയാണ് ഇരുമേഖലകളുെടയും ഗുരുതര പ്രശ്നങ്ങൾക്ക് കാരണം. ആയിരങ്ങൾക്ക് തൊഴിലില്ലാതായി.
കശുവണ്ടിമേഖലയിൽ തുറന്ന ഫാക്ടറികൾക്ക് വീണ്ടും പൂട്ടുവീഴ്ത്തിയാണ് ലോക്ഡൗണും മറ്റ് പ്രതിസന്ധികളും വന്നത്. മത്സ്യത്തൊഴിൽമേഖലയിലും സ്ഥിതി ഇതുതന്നെ. കയറ്റുമതി നിലച്ചതോടെ ആ നിലക്കുള്ള തൊഴിൽ ഇല്ലാതായി. കശുവണ്ടിമേഖലയിലും കയറ്റുമതി നാലിലൊന്നായി ചുരുങ്ങി. ഇന്ത്യക്കകത്തുള്ള വ്യാപാരം പോലും നാമമാത്രമായി. ജില്ലയിലെ ആയിരക്കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന രണ്ട് മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനും ഭാവിയെ മുന്നിൽകണ്ടുള്ള ക്രിയാത്മക നടപടികൾ ആവശ്യമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒട്ടേറെ കാര്യങ്ങൾ ഈ മേഖലയിൽ ചെയ്യാനുമുണ്ട്. തൊഴിൽ നഷ്്ടപ്പെട്ടവർക്ക് താങ്ങായി മാറാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. സർക്കാറിെൻറ സൗജന്യ ഭക്ഷ്യകിറ്റുകളും മറ്റ് സഹായങ്ങളുമുള്ളതാണ് തൊഴിൽമേഖലയിൽ അൽപമെങ്കിലും ആശ്വാസം പകർന്നത്.
ജില്ലയിലെ ടൂറിസം മേഖലയുൾപ്പെടെ ഉയിർത്തെഴുന്നേൽക്കുന്നത് പുതുവർഷത്തിൽ ആശ്വാസകരമാണ്. എന്നാൽ, കൂടക്കൂടെയുണ്ടാകുന്ന കോവിഡ് ഭീതി ഇപ്പോഴും തൊഴിൽമേഖലയിൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. നിശ്ചിത തൊഴിൽദിനങ്ങൾ ഇല്ലെങ്കിൽ ഇ.എസ്.ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാകുമെന്ന മറ്റൊരു ഭീഷണികൂടി കശുവണ്ടിമേഖലയിൽ നിലനിൽക്കുന്നുണ്ട്.
ഹാർബറുകൾക്ക് നിശ്ചിത ദിവസത്തേക്ക് മാത്രമാണ് പ്രവർത്തനാനുമതി നീട്ടി നൽകുന്നത്. കോവിഡ് ഭീതിതന്നെ കാരണം. കോവിഡ് നിയന്ത്രണത്തിലും ശക്തമായ നടപടികൾ പുതിയ ഭരണസമിതികൾക്ക് ഭാരിച്ച ഉത്തരവാദിത്തമാകും. നിലവിൽ 500 പേർ പ്രതിദിനം കോവിഡ് ബാധിതരാകുന്നുണ്ട്. പോസിറ്റിവിറ്റി നിരക്ക് കുറച്ചാൽമാത്രേമ ജില്ലയുടെ തൊഴിൽമേഖലയുടെ ഉയിർത്തെഴുന്നേൽപ്പും സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.